സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ ട്രാൻസിഷൻ സ്റ്റഡീസന്റെ ത്രിദിന ക്യാമ്പ് സമാപിച്ചു
കൽപ്പറ്റ :വയനാട് സോഷ്യൽ ഫോറെസ്റ്ററി ഡിവിഷൻ ട്രാൻസിഷൻ സ്റ്റഡിസ്, വയനാട് വന്യ വന്യജീവി സങ്കേതം എന്നിവയുമായി ചേർന്ന് മുത്തങ്ങ പ്രകൃതി പഠന കേന്ദ്രത്തിൽ വെച്ച് 3,4,5 തീയ്യതികളിൽ നടന്ന ‘ ക്ലൈമറ്റ് ജേർണലിസം ‘ എന്ന വിഷയത്തെ കുറിച്ചുള്ള ത്രീ ദിന വർക്ക് ഷോപ്പ് സമാപിച്ചു.സോഷ്യൽ ഫോറെസ്റ്ററി ഉത്തരമേഖല കൺസർവേറ്റർ ആർ കീർത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറെസ്റ്ററി ഡിവിഷൻ എ സി എഫ് എം ടി ഹരിലാൽ സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ ശ്രീ സഹദേവൻ ക്യാമ്പ് വിശകലനം നടത്തി സൗത്ത് വയനാട് ഡിവിഷൻ ഡി എഫ് ഒ അജിത് കെ രാമൻ, സോഷ്യൽ ഫോറെസ്റ്ററി കോഴിക്കോട് എക്സ്റ്റൻഷൻ വിഭാഗം എ സി എഫ് ഇoത്യാസ് എന്നിവർ ആശംസകൾ അറിയിച്ചു.
Leave a Reply