പയ്യമ്പളളി വില്ലേജിനെ പരിസ്ഥിതിലോല മേഖലയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കണം.
മാനന്തവാടി:മുന്‍സിപ്പാലിറ്റിയുടെ പയ്യമ്പള്ളി വില്ലേജില്‍ പരിസ്ഥിതിലോല പ്രദേശങ്ങളായി മാര്‍ക്ക് ചെയ്ത കുറുക്കന്‍മൂല, കാവേരിപൊയില്‍, പടമല, ചാലിഗദ്ധ, പാല്‍വെളിച്ചം ഭാഗങ്ങള്‍ ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള, 120 പരാതികള്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ചാര്‍ജ്ജ് ശ്രീ.സൂരജ്, ഐ.എഫ്.എസ്-ന് നല്‍കി.
മാനന്തവാടി മുനിസിപാലിറ്റി വൈസ് ചെയര്‍മാന്‍ ശ്രീ.ജേക്കബ് സെബാസ്റ്റ്യന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീമതി.ആലീസ് സിസില്‍ എന്നിവരുടെ നേതൃത്വത്തിലുളള പ്രതിനിധി സംഘമാണ് വാര്‍ഡനെ കണ്ടത്. സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പയ്യമ്പളളി വില്ലേജിനെ പൂര്‍ണമായും പരിസ്ഥിതിലോല മേഖലയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതാണ്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ പയ്യമ്പിള്ളി വില്ലേജിനെ പൂര്‍ണമായും ഒഴിവാക്കിയിട്ടുള്ളതാണ്. സീറോ പോയിന്‍റ് ആയി കണക്കാക്കുന്നത് വനത്തിന്‍റെ അതിരാണ് എന്നും, വനംവകുപ്പ് ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് കൊടുക്കുമെന്നും ചര്‍ച്ചയില്‍ പറഞ്ഞു. മറ്റപ്പള്ളി ബേബി, പൊന്‍പാറ ഷാജി, നിധീഷ് ബേബി, കളപ്പുര ബേബി, സോണി പാലാകുഴിയില്‍ എന്നിവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.
Leave a Reply