ജില്ലയിലെ രാസവള ക്ഷാമം പരിഹരിക്കണം ഐ.എൻ.ടി.യു.സി.
മാനന്തവാടി:ജില്ലയിലെ കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുള്ള രാസവള ക്ഷാമത്തിന് അടിയന്തിര പരിഹാരം ഉണ്ടാക്കുന്നതിന് നടപടി വേണമെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി ആവശ്യപ്പെട്ടു. യുറിയ,ഫാക്ടംഫോസ്,വിവിധ മിക്സർ വളങ്ങൾ എന്നിവയ്ക്ക് കടുത്ത ക്ഷാമം നേരിടുകയാണ്.കർഷകർക്ക് ശരിയായ സമയത്ത് ആവശ്യമായ വളങ്ങൾ ലഭിക്കാത്തത് ഉല്പാദനത്തെ പ്രതികുലമായി ബാധിക്കുകയാണ്.ഇത്തരം സാഹചര്യം ഒഴിവാക്കി രാസവളങ്ങളുടെ ലഭ്യത ഉറപ്പു വരുത്താൻ ജില്ലാ ഭരണകുടവും കൃഷിവകുപ്പും ജാഗ്രത കാണിക്കണമെന്നും ടി.എ.റെജി ആവശ്യപ്പെട്ടു.
Leave a Reply