മാനന്തവാടിയിൽ നിന്നും പുതുശ്ശേരിയിലേക്കുണ്ടായിരുന്ന കെഎസ്ആർടിസി സ്റ്റേ സർവീസ് പുനരാരംഭിക്കണം
മാനന്തവാടി:മാനന്തവാടിയിൽ നിന്നും രാത്രി 9:30 ന് തോണിച്ചാൽ, പാലമുക്ക്, കല്ലോടി വഴി പുതുശ്ശേരിയിലേക്കുണ്ടായിരുന്നതും കോവിഡ് കാലത്ത് നിർത്തലാക്കിയതുമായ കെഎസ്ആർടിസി സ്റ്റേറ്റ് സർവീസ് പുനരാരംഭിക്കണമെന്ന് എസ്.ഡി.പി.ഐ എടവക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
രാത്രി വൈകി മാനന്തവാടിയിൽ എത്തുന്നവർക്കും രാവിലെ പുതുശ്ശേരി ഭാഗത്ത് നിന്ന് മാനന്തവാടിലേക്ക് പോകുന്നവർക്കും വളരെ ഉപകാരപ്രദമായിരുന്ന കാലങ്ങൾ പഴക്കമുള്ള ബസ് റൂട്ടാണ് കോവിഡ് കാലത്ത് നിർത്തലാക്കിയത്. സർവീസ് പുനരാരംഭിച്ച് പൊതുജനങ്ങൾക്ക് യാത്രാ സൗകര്യം ഉറപ്പ് വരുത്താൻ അധികാരികൾ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു യോഗത്തിൽ എസ്.ഡി. പി. ഐ എടവക പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ടി കെ,സെക്രട്ടറി അബ്ദുൽ ഷുക്കൂർ ടി, വൈസ് പ്രസിഡന്റ് കാസിം, ജോയിന്റ് സെക്രട്ടറി ആലി പടിക്കൽ കണ്ടി, ട്രഷറർ ഷെമീർ സി എന്നിവർ സംസാരിച്ചു.
Leave a Reply