ആയിരത്തോളം പ്രദർശനങ്ങൾ; ശാസ്ത്ര, ഗണിത, കലാ നഗരിയായി ഭാരതീയ വിദ്യാഭവൻ
ബത്തേരി∙ എൻവിഷൻ 2കെ24 എന്ന പേരിൽ ബത്തേരി ഭാരതീയ വിദ്യാഭവനിൽ നിറഞ്ഞത് ആയിരത്തോളം പ്രദർശന കൗതുകങ്ങൾ. ശാസ്ത്ര, ഗണിത, ഭാഷാ വിഭാഗങ്ങൾക്കു പുറമേ വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും വിദ്യാർഥികളുടെ വിവിധ വിഷയങ്ങളിലെ അറിവുകളും സ്കൂളിൽ നിറഞ്ഞപ്പോൾ രക്ഷിതാക്കളും മറ്റു സ്കൂളുകളിലെ വിദ്യാർഥികളും കാഴ്ചക്കാരായെത്തി. വിവിധ വിഷയങ്ങളിൽ കുട്ടികളുടെ അറിവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻവിഷൻ 2കെ24 എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പ്രോജക്ടുകളുമായെത്തി. കൂടാതെ ഭാഷാ, കലാ വിഭാഗങ്ങളിലെ കഴിവുകളും പ്രദർശിപ്പിക്കപ്പെട്ടു.
ബിഎസ്എൻഎൽ, ആരോഗ്യ വകുപ്പ്, കൃഷി വകുപ്പ്, അമ്പലവയൽ ആർഎആർഎസ്, വിനായക ആശുപത്രി എന്നിവയുടെ പ്രദർശന സ്റ്റാളുകളും ഉണ്ടായിരുന്നു. അസി. കലക്ടർ ഗൗതംരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ കെ.ജി.ഗോപാലപിള്ള അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ.വാസുദേവൻ, സെക്രട്ടറി കെ. വിജയകുമാർ, പ്രിൻസിപ്പൽ താര കൃഷ്ണൻ, പിടിഎ പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ കെ.ആർ. രമാബായി, പ്രധാനാധ്യാപിക യു.എൻ. വിധുബാല, നഴ്സറി അഡ്മിനിസ്ട്രേറ്റർ എം.പി.വനജ, നേഹ ജിനിത്ത്, ആയിഷ തംന എന്നിവർ പ്രസംഗിച്ചു.
Leave a Reply