വിദ്യാഭ്യാസ സെമിനാർ നടത്തി.
പുൽപ്പള്ളി : സി കെ രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനും ബത്തേരി താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. ആധുനിക വിദ്യാഭ്യാസത്തിൽ അധ്യാപകരുടെ പങ്ക് എന്ന വിഷയത്തിൽ അഡ്വ. പ്രസന്ന എൻ.വി. വിഷയാവതരണം നടത്തി.ദേശീയ വിദ്യാഭ്യാസ ദിനത്തിൻറെ ഭാഗമായി നടത്തിയ സെമിനാർ ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം ഉദ്ഘാടനം ചെയ്തു. ഐ.ടി ഇ. പ്രിൻസിപ്പാൾ ഷൈൻ പി ദേവസ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുൽപ്പള്ളി മേഖലാ കോഡിനേറ്റർ ഷിബി, ഉജ്ജയ് പി.ഡി., പി. ലവൻ, സുരേഷ് കുമാർ,ഗൗതം ഗിരീഷ്, സാന്ദ്ര സംസാരിച്ചു.
Leave a Reply