എച്ച് എം എൽ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു: സിപിഐ എംഎൽ റെഡ് സ്റ്റാർ
കൽപ്പറ്റ:3800 ഏക്കർ തരം മാറ്റി മുറിച്ച് വിറ്റ വിദേശ കമ്പനി ഹാരിസൺസ് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസത്തിന് തടസ്സം നിൽക്കുന്നുവെന്ന് റവന്യൂ വകുപ്പ് തന്നെ പറയുന്നു. വയനാട്ടിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് ആയിരക്കണക്കിന് ഏക്കർ തരം മാറ്റി മുറിച്ച് വിറ്റതായി കണ്ടെത്തിയത്. സിപിഐഎമ്മിൽ റെഡ് സ്റ്റാർ നേതൃത്വത്തിൽ എച്ച് എം എൽ ഓഫീസിലേക്ക് സംഘടിപ്പിച്ച ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ടി യു സി ഐ സംസ്ഥാന സെക്രട്ടറി ടി സി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. മുണ്ടക്കൈ- ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പരിഗണിക്കാത്ത മോദി സർക്കാറിൻ്റെ വംശീയമായ നിലപാടിനെ അദ്ദേഹം ശക്തിയുക്തം അപലപിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.യു.സി.ഐ യുടെ കേന്ദ്ര കമ്മിറ്റി അംഗവും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ സിന്ധു കെ. ശിവൻ സ്വാഗതമാശംസിച്ചു. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ അണിനിരന്ന ബഹുജന മാർച്ചിനെ കേന്ദ്ര കമ്മിറ്റി അംഗം പി.എൻ. പ്രൊവിൻ്റ്, എയർ വൊ (എ ഐ ആർ ഡബ്ലിയു ഓ ) കേന്ദ്ര കമ്മിറ്റി അംഗം എ.എം. സ്മിത, സംസ്ഥാന കമ്മിറ്റി അംഗം വി.എ. ബാലകൃഷ്ണൻ, തുടങ്ങിയവർ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഷീബ. എ.ജെ, കെ. ബാബുരാജ്, എ.എം. അഖിൽ കുമാർ, എൻ.ഡി. വേണു, പിഎം ജോർജ്ജ്, ബിജി ലാലിച്ചൻ, പി.ടി. പ്രേമാനാന്ദ് എം.കെ. ഷിബു, സി ജെ ജോൺസൺ, കെ. പ്രേംനാഥ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Leave a Reply