ഹരിത കർമ്മ സേനയുടെ യൂസർ ഫീ ഉയർത്താനുള്ള തീരുമാനം സർക്കാർ പിൻവലിക്കണം ആം ആദ്മി പാർട്ടി. കൽപ്പറ്റ:സ്ഥാപനങ്ങളിൽ
ഹരിത കർമ്മ സേനയുടെ യൂസർ ഫീ ഉയർത്താനുള്ള തീരുമാനം സർക്കാർ പിൻവലിക്കണം ആം ആദ്മി പാർട്ടി.
കൽപ്പറ്റ:സ്ഥാപനങ്ങളി നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത കർമ്മ സേനയുടെ യൂസർ ഫീ ഉയർത്താനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് ആം ആദ്മി പാർട്ടി കല്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വൈദ്യുതി നിരക്ക് വർധനവും, വലിയ രീതിയിൽ ഉള്ള വിലക്കയറ്റവും കാരണം പൊതുജനം വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ വിവിധ മേഖലകളിലൂടെ സർക്കാർ നിരക്ക് വർധിപ്പിക്കുന്നത് പൊതുജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുന്നതിന് തുല്യമാണ്.
യൂസർ ഫീ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലൂടെ വ്യാപാരികൾക്ക് കൂടുതൽ പ്രഹരം നൽകുകയാണ് സർക്കാർ. ഡിസംബർ മുതൽ വൈത്യുതി നിരക്കിലും മാറ്റം വരുമെന്ന് അറിയിപ്പ് ലഭിച്ചു കഴിഞ്ഞു. എല്ലാ മേഖലകളിലും സർക്കാർ നിരക്ക് വർധിപ്പിച്ചു മുന്നോട്ട് പോകുന്നത് അംഗീകരിക്കാൻ സാധിക്കില്ല ഈ തീരുമാനം പിൻവലിക്കണമെന്ന് കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ് റഫീക്ക് കമ്പളക്കാട് അറിയിച്ചു. ജനജീവിതം ദുസ്സഹമാക്കുന്ന ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ട് പോയാൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സൽമാൻ എൻ റിപ്പൺ, ആൽബർട്ട് എ.സി വൈത്തിരി,എ.കൃഷ്ണൻകുട്ടി, അഷറഫ് കൽപ്പറ്റ എന്നിവർ അറിയിച്ചു.
Leave a Reply