December 11, 2024

ക്ലബ്‌ ഭാരവാഹിയെ മർദിച്ചതിൽ പ്രതിഷേധം 

0
Img 20241117 Wa0005

വെള്ളമുണ്ട: ക്ലബ്ബ് എക്‌സിക്യൂട്ടീവ് അംഗം റാഷിദ് അലുവയെ അകാരണമായി പി കെ അമീൻ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ചാൻസിലേഴ്സ് ( സിഎഫ്സ‌ി) ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വെള്ളമുണ്ട എട്ടേനാലിൽ പ്രതിഷേധ പ്രകടനം നടത്തി. അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആരവം സീസൺ 4 ഡിസംബർ 25 മുതൽ നടത്തുവാനായി ഹൈസ്‌കൂൾ ഗ്രൗണ്ട് പെർമിഷന് വേണ്ടി ക്ലബ്ബ് സ്‌കൂളിന് സമർപ്പിച്ച അപേക്ഷയിൽ അനുമതി നിഷേധിച്ച് ആരവം സീസൺ 4 ന് മുടക്കം സൃഷ്‌ടിച്ചതായി ആരോപിച്ച് പിടിഎ പ്രസിഡണ്ട് പി കെ അമീനിന്റെയും പിടിഎ കമ്മിറ്റിയുടേയും നിലപാടിൽ പ്രതിഷേധിച്ചുമായിരുന്നു പ്രകടനം.

 

ക്ലബ്ബിന്റെ നേതൃത്വത്തിൽ വലിയ ജനകീയ പങ്കാളിത്തത്തോടെ സ്വാഗത സംഘം രൂപീകരിച്ച് ടൂർണമെന്റിന്റെ്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിൽ പി ടി എയുടെ ഭാഗത്ത് നിന്നുണ്ടായ ഈ തീരുമാനത്തിനെതിരെ ക്ലബ്ബ് അംഗങ്ങളിൽ നിന്നും കടുത്ത പ്രതിഷേധമാണുയരുന്നത്. അതിനിടയിൽ ക്ലബ്ബിന്റെ പ്രധാന സംഘാടകനെ അകാരണമായി മർദ്ദിക്കുക കൂടെ ചെയ്‌തതോടെയാണ് പരസ്യ പ്രകടനത്തിലേക്കുൾപ്പെടെ ക്ലബ്ബ് അംഗങ്ങൾ നീങ്ങിയതെന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *