തദ്ദേശീയ ജനതയുടെ അഭിമാനദിനാചരണം.
കമ്മന : ഗോത്രദീപം ആദിവാസി ഗ്രന്ഥാലയത്തിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ തദ്ദേശീയ ജനതയുടെ അഭിമാന ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആദരണീയനായ നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ന് എല്ലാ വർഷവും ജൻജാതിയ ഗൗരവ് ദിവസ് ആയി ആഘോഷിക്കുന്നു. ഇന്ത്യയിലെ ഗോത്രവർഗ പ്രസ്ഥാനത്തിന് ബിർസ മുണ്ട നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ഡി ഉണ്ണികൃഷ്ണൻ ഗ്രന്ഥാലയം ഹാളിൽ നടന്ന പൊതുപരിപാടി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് അംഗം സി എം സന്തോഷ് അധ്യക്ഷത വഹിച്ചു. കവിയും കേരള സാഹിത്യ അക്കാദമി അംഗവുമായ സുകുമാരൻ ചാലിഗദ്ധ മുഖ്യ പ്രഭാഷണം നടത്തി. നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ എ അഭിജിത്ത്, ഗ്രന്ഥാലയം പ്രസിഡന്റ് എ കെ ഹരീഷ്, ഗ്രന്ഥാലയം സെക്രട്ടറി ഹരിത വിപിൻ, പി ഇന്ദിര, കെ ആർ അഖില, ഗോപിക സദാനന്ദൻ, കെ വി കാവ്യ, ആർ അമൃത, മീനാക്ഷി ബാലകൃഷ്ണൻ, എൻ വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Leave a Reply