ബൈക്കിന് കുറുകെ കാട്ടുപന്നി ചാടി ദമ്പതി കൾക്ക് പരിക്ക്
മാനന്തവാടി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് കുറുകേ കാട്ടുപന്നി ചാടി ബൈക്കിന് തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. അഞ്ചുകുന്ന് സ്വദേശിയും തിരുനെല്ലി ദേവസ്വം ജീവനക്കാരനുമായ ആർ.എം വിനോദ്, ഭാര്യ സരസ്വതി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെ കൊയിലേരി വെറ്റിനറി സബ് സെന്ററിന് സമീപം വെച്ചായിരുന്നു അപകടം. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ വിനോദിൻ്റെ കൈയ്യുടെ അസ്ഥി പൊട്ടിയതിനാൽ ശസ്ത്രക്രിയക്ക് നിർദേശിച്ചിരിക്കുകയാണ്. സരസ്വതിയുടെ പരിക്കുകൾ സാരമുള്ളതല്ല. രാവിലെ വീട്ടിൽ നിന്നും ജോലിക്കായി പോകുന്ന വഴിക്കാണ് കുതിച്ചു പാഞ്ഞെത്തിയ കാട്ടുപന്നി ബൈക്കിൽ തട്ടിയതെന്ന് പരിക്കേറ്റവർ പറഞ്ഞു.
Leave a Reply