December 13, 2024

ഭൂമാഫിയ കയ്യേറിയ ഭൂമിയിലേക്ക് കര്‍ഷക സംരക്ഷണ സമിതി മാര്‍ച്ച് നടത്തി

0
Img 20241122 191255

പുൽപള്ളി: കർഷകരുടെ ഗോത്രവർഗ സമൂഹത്തിൻ്റെയും സഞ്ചാരസ്വാതന്ത്ര്യവും ജലസേചന സൗകര്യവും തടസ്സപ്പെടുത്തി ഭൂമാഫിയ നടത്തിയ അനധികൃത കയ്യേറ്റ ഭൂമിയിലേക്ക് വേലിയമ്പം പെരുമുണ്ട കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ഗോത്രവർഗ സമൂഹത്തിൽ പെട്ട 50ലേറെ കുടുംബങ്ങൾ 200 ഓളം ഗോത്രവർഗ്ഗക്കാർ തങ്ങളുടെ കോളനികളിലേക്ക് പോകാനും കുളിക്കാനും കുടിക്കാനും ഉപയോഗിച്ചുവന്നിരുന്ന വഴി അനധികൃത കയ്യേറ്റക്കാർ കൈവശപ്പെടുത്തി മതിലും വൈദ്യുതി വേലിയും നിർമ്മിച്ചിരിക്കുകയാണ്. 200 ഏക്കറിലേറെ വരുന്ന വയല് കൃഷിക്കാർക്ക് ഉപയുക്തമാകുന്ന ചെക്ക് ഡാം, കനാൽ, പമ്പ് ഹൗസ് മാറ്റാൻ കടക്കാനുള്ള വഴിയും കൊട്ടിയടച്ച് വൈദ്യുതി വേലി നിർമ്മിച്ചിരിക്കുകയാണ്. വന്യമൃഗ ശല്യം,കൃഷി നാശം എന്നീ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കൃഷി ചെയ്തു ജീവിതം കരുപ്പിടിപ്പിക്കുകയും കർഷകരോട് ഗോത്രവർഗ സമൂഹത്തോട് കൂടിയാണ് ഭൂമാഫിയ നടത്തിയിട്ടുള്ളത്. ജില്ലാ കലക്ടർ ഉടൻ പ്രദേശം സന്ദർശിച്ച് അനധികൃത കൈയേറ്റവും നിർമ്മാണവും ഒഴിപ്പിച്ചില്ലെങ്കിലും ശക്തമായ പ്രക്ഷോഭ പരിപാടികളുടെ നേതൃത്വത്തിൽ കർഷക സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി. കെ.കെ. എബ്രഹാം ഉദ്ഘാടനം ചെയ്തു. കർഷക സംരക്ഷണ സമിതി പ്രസിഡൻ്റ് കെ.എ തോമസ് അധ്യക്ഷത വഹിച്ചു. വി.എം പൗലോസ്, സി.പി ജോയി, ബേബി സുകുമാരൻ, ജോഷി കുരീക്കാട്ടിൽ, വി.ടി തോമസ്, വിജയൻ തോപ്രാക്കുടി, കെ.സി ജേക്കബ്, കെ.എ പോൾ, കെ.വി ക്ലീറ്റസ്, സജി ദേവസ്യ, പി.ജി സുകുമാരൻ, വി.ജെ. വിൽസൺ, ചന്ദ്രൻ വാക്കേതുണ്ടത്തിൽ, സിഎ അയൂബ്, ഷൈജു വർഗീസ്, അറുമുഖൻ കണ്ടമല തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *