പ്രിയങ്ക ഗാന്ധിക്ക് അഭിനന്ദനവുമായി രാഹുൽ ഗാന്ധി
കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വലവിജയം നേടിയ പ്രിയങ്ക ഗാന്ധിക്കും വയനാട്ടിലെ ജനങ്ങൾക്കും അഭിനന്ദനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ എന്റെ കുടുംബം പ്രിയങ്കയിൽ വിശ്വാസമർപ്പിച്ചതിൽ അഭിമാനം തോന്നുന്നുവെന്ന് രാഹുൽഗാന്ധി കുറിച്ചു. വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും വിളക്കുമാടമാക്കി മാറ്റാൻ പ്രിയങ്ക ഗാന്ധി ധൈര്യത്തോടെയും അനുകമ്പയോടെയും അചഞ്ചലമായ അർപ്പണബോധത്തോടെയും പ്രവർത്തിക്കുമെന്നത് തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply