*നവീകരിച്ച ബൈരകുപ്പ നൂറുൽ ഇസ്‌ലാം മദ്റസ ഉൽഘാടനം ചെയ്തു*
ബൈരകുപ്പ:- നവീകരിച്ച നൂറുൽ ഇസ്‌ലാം മദ്റസ ഉൽഘാടനം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ പേരാൽ നിർവഹിച്ചു. പുതിയ കാലത്ത് കുറ്റമറ്റ രീതിയിൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കി കൂടുതൽ കുട്ടികളെ ചേർത്ത് നിർത്തി അറിവ് നൽകി വളർത്തിയെടുക്കാൻ തയ്യാറായ യുവാക്കളുടെ കുട്ടായിമയെ അദ്ദേഹം അഭിനന്ദനം അറീച്ചു.ഷഫീഖ് അസ് ഹരിയുടെ അധ്യക്ഷതയിൽ മഹല്ല് സെക്രട്ടറി ഷമീർ സി എച്ച് സ്വാഗതം പറഞ്ഞു.മഹല്ല് കമ്മിറ്റിയംഗം മുത്തലിബ് നെ മഹല്ല് ആദരിച്ചു.ഫൈസൽ അസ്ഹരി,മുഹമ്മദ് ഫാറൂഖ് ഖുതുബി, സുലൈമാൻ ബാഖവി,ഷാഹിദ് ഫൈസി, എന്നിവർ സംസാരിച്ചു .
കലാ പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് മഹല്ല് ഭാരവാഹികൾ സമ്മാനദാനം നിർവഹിച്ചു..
Leave a Reply