ഹോം ഗാർഡിനെ സ്കൂട്ടർ യാത്രികൻ ഹെൽമറ്റ് വെച്ച് മുഖത്തടിച്ചതായി പരാതി
കമ്പളക്കാട്: കമ്പളക്കാട് ടൗണിൽ ട്രാഫിക് ഡ്യൂട്ടി ചെയ്തു വന്നിരുന്ന ഹോം ഗാർഡിനെ സ്കൂട്ടർ യാത്രികൻ ഹെൽമറ്റ് വെച്ച് മുഖത്തടിച്ചതായി പരാതി. കമ്പളക്കാട് പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡായ പൊഴുതന തുറപ്പാട് വീട്ടിൽ ജെയിംസ് (59) നാണ് പരിക്കേറ്റത്.കമ്പളക്കാടിലെ മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഷുക്കൂർ ഹാജിയാണ് ജെയിംസിനെ മർദിച്ചതെന്നാണ് പരാതി. നോ പാർക്കിംഗ് ഏരിയയിൽ നിർത്തിയ തന്റെ സ്കൂട്ടറിന്റെ ചിത്രം പകർത്തിയതുമായി ബന്ധപ്പെട്ട് പ്രകോപിതനായ ഷുക്കൂർ ജെയിംസിനോട് കയർത്ത് സംസാരിച്ചുകൊണ്ട് ഹെൽമറ്റ് വെച്ച് മുഖത്തടിച്ചതായാണ് പരാതി. പരിക്കേറ്റ ജെയിംസ് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹത്തിന്റെ മുൻ നിരയിലെ പല്ലിളകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി മർദിച്ച് പരിക്കേൽപ്പിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരം കമ്പളക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.
Leave a Reply