ആദിവാസി കുടിലുകൾ പൊളിച്ചു നീക്കിയ സംഭവം എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു.
തിരുനെല്ലി: ബേഗൂർ കൊല്ലിമൂലയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പൊളിച്ചു നീക്കിയ ആദിവാസി കുടിലുകൾ
ജില്ലാ പ്രസിഡന്റ് അഡ്വ:കെ എ അയ്യൂബിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കുടിലുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ പൊളിച്ചു മാറ്റിയ വനം വകുപ്പിന്റെ നടപടി കിരാതവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു.ഇതിനു പിന്നിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇരകൾക്ക് ശാശ്വത പുനരധിവാസം സാധ്യമാവുന്നത് വരെ പാർട്ടി ഇരകൾക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ഇ ഉസ്മാൻ, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി കെ.കെ ഷമീർ, സെക്രട്ടറിമാരായ ബബിത ശ്രീനു,സൽമ അഷ്‌റഫ്, മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, സെക്രട്ടറി സജീർ എം.ടി, കാട്ടിക്കുളം ബ്രാഞ്ച് സെക്രട്ടറി യൂനുസ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Leave a Reply