മോഡൽ ഇൻക്ലൂസീവ് സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം നടത്തി
ഇരുളം: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന മോഡൽ ഇൻക്ലൂസീവ് സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം ഇരുളം ഗവൺമെന്റ് ഹൈസ്കൂൾ നടന്നു. ഉദ്ഘാടന ചടങ്ങിൽ ഇരുളം ഗവൺമെൻ്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എം എൻ ഷീല സ്വാഗതവും സ്കൂൾ എസ് എം സി എക്സിക്യൂട്ടിവ് അംഗം പിസി ഗിരീഷ് അധ്യക്ഷനും ആയിരുന്നു ഈ പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ല പ്രോഗ്രാം ഓഫീസർ എൻ ജെ ജോൺ നിർവഹിച്ചു . പദ്ധതി വിശദീകരണം നടത്തി സംസാരിച്ചത് പദ്ധതി കോഡിനേറ്റർ ആയ സാൽജിത്ത് സി ജെ. സിനിയർ അസിസ്റ്റന്റ് ജ്യോതി എം ചടങ്ങിന് നന്ദി പറഞ്ഞു ചടങ്ങിൽ ജനപ്രതിനിധികൾ. പിടിഎ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു സംസ്ഥാനതല ഇൻക്ലൂസീവ് കായികമേളയിൽ പങ്കെടുത്ത ദിപിൻ( ക്ലാസ്സ് 9), അഭിഷേക്( ക്ലാസ്6) എന്നിവരെ ചടങ്ങിൽ മെമെൻ്റോ നൽകി ആദരിച്ചു.
Leave a Reply