ബിവറേജസിൽ നിന്നും മദ്യം വാങ്ങി വെള്ളം കലർത്തി അമിതവില ക്ക് വിറ്റയാളെ എക്സൈസ് അറസ്റ്റ് ചെയ്തു
വൈത്തിരി:വൈത്തിരി കോക്കുഴിയിൽ പലചരക്ക് കട കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടത്തിയ ആളെ അറസ്റ്റു ചെയ്തു. വേങ്ങപ്പള്ളി കോക്കുഴി തയ്യിൽ വീട്ടിൽ രവി (68) നെയാണ് കൽപ്പറ്റ എക്സൈസ് റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ വി.എ. ഉമ്മറും സംഘവും അറസ്റ്റ് ചെയ്‌ത്. ഇയാളിൽ നിന്നും നിന്ന് 11.800 ലിറ്റർ മദ്യവും പിടിച്ചെടുത്തു. ബിവറേജിൽ നിന്നും മദ്യം വാങ്ങി വെള്ളം ചേർത്ത് അളവ് വർദ്ധിപ്പിച്ച് കൂടിയ വിലക്ക് വിൽപ്പന നടത്തിവരുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി. പ്രിവന്റീവ് ഓഫീസർ ഇ.വി എലിയാസ്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.കെ ബിന്ദു. സിവിൽ എക്സൈസ് ഓഫീസർ സാദിക് അബ്‌ദുള്ള എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Leave a Reply