പോലീസ് ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആർഎസ്പി
കൽപ്പറ്റ:ആർഎസ്പി വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ യൂത്ത് കോൺഗ്രസ് പോലീസ് സംഘർഷത്തിനിടെ അകാരണമായി മർദ്ദിച്ച സംഭവത്തിൽ ബന്ധപ്പെട്ട പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു പിണറായിയുടെ പോലീസ് നടത്തിയ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് ആർഎസ്പി വയനാട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു പ്രതിഷേധ യോഗത്തിൽ ആർ എസ് പി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വക്കേറ്റ് ജവഹർ സുബൈർ ജില്ലാ കമ്മിറ്റി അംഗങ്ങളായ അഷറഫ് കാട്ടിക്കുളം കുഞ്ഞിമുഹമ്മദ് അഷറഫ് എൻ കെ മാനന്തവാടി ലോക്കൽ സെക്രട്ടറി വേണുഗോപാൽ വിൻസൺ സെബാസ്റ്റ്യൻ ബാബു കുറുമ്പേ മഠം മനോജ് ചതലയം ബേബി തോമസ് ശിവശങ്കരൻ ജോസ് പന്തലാടി ഗോവിന്ദൻകുട്ടി കണിയാമ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു
Leave a Reply