വയനാട് ജില്ലയില്‍ ബി ടു ബി മീറ്റ് നടത്തും
വയനാട് ജില്ലയില്‍ കര്‍ഷകരുടെ വിളകളും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വ്യാപാര മേഖലയെ പരിചയപ്പെടുത്തുന്നതിനും വിപണനം ചെയ്യുന്നതിനുമായി ബി ടു ബി മീറ്റ് നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. വയനാട് പാഡി പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ മില്ലറ്റ് കഫേ മീനങ്ങാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയിലെ ഉത്പാദകരെയും ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് ബി ടു ബി മീറ്റ് സംഘടിപ്പിക്കുക. കാര്‍ഷിക മേഖലയില്‍ സമഗ്രമായ പുരോഗതിയാണ് കൊണ്ടുവരാന്‍ പോകുന്നത്. ഇതിനായി ലോക ബാങ്കിന്റെ സഹായത്തോടുകൂടി 2365 കോടി രൂപ കാര്‍ഷിക മേഖലയില്‍ വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. റിട്ട.ഹവില്‍ദാര്‍ ബാബു കാക്കവയല്‍, കര്‍ഷകന്‍ പള്ളിയറ രാമന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. പാഡി പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ പി.കെ.അച്യുതന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആത്മ പ്രോജക്ട് ഡയറക്ടര്‍ ജ്യോതി.പി.ബിന്ദു പദ്ധതി വിശദീകരണം നടത്തി.
Leave a Reply