രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി
ബത്തേരി : മുത്തങ്ങയിൽ പോലീസ് പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തിയ 3650000 (മുപ്പത്തിയാറു ലക്ഷത്തി അമ്പതിനായിരം രൂപ ) പിടികൂടി.കഴിഞ്ഞ ദിവസം വൈകീട്ട് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് മലപ്പുറം അരീക്കോട് കൊല്ലത്തൊടി വീട്ടിൽ കെ അജീബ് (27) ന്റെ പക്കൽ നിന്നും രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന കെ.എ 57 എഫ് 6147 നമ്പർ വോൾവോ ബസ് തടഞ്ഞു നിർത്തി പരിശോധന നടത്തുന്നതിനിടെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളുടെ ബാഗ് പരിശോധിച്ചതിലാണ് 500 രൂപയുടെ 100 നോട്ടുകൾ അടങ്ങിയ 73 ബണ്ടിലുകൾ കണ്ടെത്തിയത്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.കെ സോബിൻ, എ.എസ്.ഐ ജയകുമാർ, സി.പി.ഓ സുനിൽ എന്നിവരടങ്ങുന്ന സംഘവും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.





Leave a Reply