May 27, 2026

പി.ടി.ബി. സ്മാരക ബാലശാസ്ത്ര പരീക്ഷ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

0
site-psd-131
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:പി. ടി. ഭാസ്‌കര പണിക്കര്‍ സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ രജിസ്‌ട്രേഷന്‍ തുടങ്ങി. യുപി, ഹൈസ്‌കൂള്‍, പ്രവാസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 12 വരെ രജിസ്റ്റര്‍ ചെയ്യാം. 15ന് ചോദ്യാവലികള്‍ നല്‍കും. ഒക്ടോബര്‍ 15 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്താം.വിവരങ്ങള്‍ക്ക്: 9847865303,9946853816
ഒക്ടോബര്‍ 30നകം ഉത്തരങ്ങള്‍ 50 പേജില്‍ കവിയാതെ എഴുതി പിഡിഎഫ് ആക്കി നല്‍കണം. നവംബര്‍ ആദ്യവാരത്തില്‍ പി ടിബി സ്മാരക ബാലശാസ്ത്ര പരീക്ഷാ പ്രതിഭകളുടെ ജില്ലാ സംഗമം നടത്തും.

മികച്ച ഉത്തരപുസ്തകം ദേശീയ ബാലശാസ്ത്ര ആഗോള സംഗമ ത്തിലേക്ക് പരിഗണിക്കും. ഡി സംബര്‍ 29, 30 തീയതികളില്‍ പി ടി ഭാസ്‌കര പണിക്കരുടെ ഓര്‍മ ദിനവുമായി ബന്ധപ്പെട്ട് ദേശീയ ബാലശാസ്ത്ര ആഗോള പ്രതിഭാ സംഗമം സംഘടിപ്പിക്കമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *