May 25, 2026

ജില്ലാ പഞ്ചായത്ത്; തവിഞ്ഞാൽ ഭദ്രമെന്ന് യുഡിഎഫ്. തിരിച്ച് പിടിക്കുമെന്ന് എൽ ഡി എഫ്.

0
Oplus_131072

Oplus_131072

By ന്യൂസ് വയനാട് ബ്യൂറോ

 

 

തവിഞ്ഞാൽ: എന്നും യു.ഡി.എഫിന്റെ കൈകളിൽ ഭദ്രമായി നിലകൊള്ളുന്ന ജില്ല പഞ്ചായത്ത് തവിഞ്ഞാൽ ഡിവിഷൻ ഇത്തവണ ഇടതുമുന്നണിക്ക് പിടിച്ചെടുക്കാനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഡിവിഷൻ രൂപീകൃതമായ കാലം തൊട്ട് യു.ഡി.എഫാണ് വിജയിച്ചുവരുന്നത്. മീനാക്ഷി രാമനാണ് നിലവിൽ ഡിവിഷനെ പ്രതിനിധീകരിക്കുന്നത്. ഇത്തവണ ലിസി ജോസ് (യു.ഡി.എഫ്), റഹീമ വാളാട് (എൽ.ഡി.എഫ്.), ശോഭ ഷാജി ( ബി.ജെ.പി.) എന്നിവരാണ് മത്സര രംഗത്തുള്ളത്. ആരോഗ്യ, വന്യമൃഗ പ്രശ്നങ്ങളാണ് ഡിവിഷനെ അലട്ടുന്ന പ്രധാന പ്രശ്നങ്ങൾ. തവിഞ്ഞാലിൽ ഒരു തവണയെങ്കിലും ജയിക്കുക എന്നത് എൽ.ഡി.എഫിന്റെ അഭിമാനപ്രശ്നമാണ്. അതു കൊണ്ടുതന്നെയാണ് അവർ യുവത്വത്തെ കളത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് പ്രവർത്തനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *