June 9, 2026

ആശങ്കപെടേണ്ട സാഹചര്യമില്ല; ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ച് മന്ത്രി കെ മുരളീധരൻ

0
WhatsApp Image 2026-06-09 at 8.25.41 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്‌കൂളിലെ കുട്ടികളെ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ സന്ദർശിച്ചു. വിവിധ വാർഡുകളിലെത്തി കുട്ടികളോടും രക്ഷിതാക്കളോടും മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആശങ്കപെടേണ്ട സാഹചര്യമില്ലന്ന് മന്ത്രി വ്യക്തമാക്കി.

ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാരുമായി ചർച്ച നടത്തി. എം എൽ എമാരായ ഐ.സി ബാലകൃഷണൽ, ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, ബത്തേരി നഗരസഭ ചെയർമാൻ റസീന അബ്ദുൾ ഖാദർ, സബ് കളക്ടർ അതുൽ സാഗർ, ഡിഎം ഒ ഡോ.കെ.ടി.രേഖ, ജനപ്രതിനിധികൾ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *