April 26, 2024

രണ്ടാം അങ്കത്തിനിറങ്ങുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി .ഒ.ആർ കേളു വുമായി ജിത്തു തമ്പുരാൻ്റെ അഭിമുഖo,

0
Img 20210323 Wa0016.jpg
മാനന്തവാടിയിൽ ചരിത്ര മ്യൂസിയം സ്ഥാപിക്കും : ഒ.ആർ കേളു
അഞ്ചുവർഷം കൊണ്ട് മാനന്തവാടിയിൽ അടിസ്ഥാന വികസന സൗകര്യങ്ങളുടെ ഒരു ചാകര സൃഷ്ടിച്ച ജനപ്രതിനിധി എന്ന നിലയിലാണ് ഒ ആർ കേളു രണ്ടാം ഊഴത്തിനിറങ്ങുന്നത്. മത്സരത്തീച്ചൂള  തരണം .  പനമരം നടവയലിൽ വച്ച് മാനന്തവാടി നിയമസഭാ നിയോജക മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ ശ്രീ : ഒ ആർ കേളു ന്യൂസ് വയനാട് പ്രതിനിധിയോട് സംസാരിക്കുന്നു.  നഷ്ടപ്പെടുത്താതെ വായിക്കുക. ഇതൊരു വയനാടൻ രാഷ്ട്രീയക്കാരൻറെ സ്വപ്നമാണ്.  
അഭിമുഖം 
തയ്യാറാക്കിയത്  : ജിത്തു തമ്പുരാൻ
Q : ഒരു നിയമസഭാ സാമാജികൻ എന്ന നിലയിൽ ശ്രീ ഒ ആർ കേളു അവർകളുടെ അഞ്ചു വർഷം പൂർത്തിയാകുന്നു. രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ പ്രകാരം വിജയം മുതൽ തന്നെ താങ്കൾ മാനന്തവാടിയിൽ ഒരു അത്ഭുതമാണ് . രാഷ്ട്രീയ ഗോദയിലെ എംഎൽഎ തെരഞ്ഞെടുപ്പിൽ രണ്ടാമൂഴം എത്തിനിൽക്കെ  മനസ്സിൽ ഇപ്പോൾ എന്താണ് ? സന്തോഷമോ അതോ ആശങ്കയോ ?
Ans : ഒ.ആർ കേളു അത്ഭുതമാണ് എന്നൊന്നും പറയാൻ ഞാൻ ആളല്ല. കഴിഞ്ഞ തവണ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട തിനുശേഷം ഒരു ജനപ്രതിനിധി എന്ന നിലയിൽ എന്നാൽ കഴിയുന്ന പ്രവർത്തനങ്ങൾ നടത്തി എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. അതിൽ നിന്നുകൊണ്ട് വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഞാൻ സംതൃപ്തനാണ്.കാരണം കഴിഞ്ഞ അഞ്ചു വർഷക്കാലം കേരളത്തിന് സംബന്ധിച്ച് തന്നെ കെടുതിയുടെ ഒരു കാലഘട്ടമായിരുന്നു .ആ പ്രതിസന്ധി കാലത്ത് ജനങ്ങളോടൊപ്പം നിന്ന് അവരെ സഹായിക്കാനും അതേസമയത്തുതന്നെ കേരളത്തിലാകമാനം നടത്തിയിട്ടുള്ള ഒരു വികസന പ്രവർത്തനത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലത്തിലും ഏറെ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു എന്ന കാര്യത്തിലാണ് എൻറെ സംതൃപ്തി
Q : ഇപ്രാവശ്യത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സ്ഥാനാർത്ഥി നിർണയ കാര്യത്തിൽ ഏറ്റവും ആദ്യം നറുക്കു വീണത് മൂന്നുപേർക്ക് ആയിരുന്നു എന്നു പറഞ്ഞു കേൾക്കുന്നു. ആദ്യത്തെ രണ്ടു പേർ ശൈലജ ടീച്ചർ സാക്ഷാൽ പിണറായി വിജയൻ മൂന്നാമത്തെ ആൾ ഒരു വയനാട്ടുകാരൻ ആണ് . അദ്ദേഹത്തിന് പകരം വെക്കാൻ മറ്റൊരാൾ ഇല്ല . അത് ഓർക്കുക ആണ് എന്ന് രാഷ്ട്രീയ എതിരാളികൾ അടക്കം സമർത്ഥിക്കുന്നുണ്ട്. ഈ അവസരത്തിൽ പ്രസ്ഥാനം താങ്കൾക്ക് തന്നത് വലിയ ഒരു ഉത്തരവാദിത്തം തന്നെയാണല്ലോ ?
Ans : എംഎൽഎ ആവുന്നതിനു മുമ്പും ഞാൻ ജനപ്രതിനിധി ആയിരുന്നിട്ടുണ്ട് . സിപിഎമ്മിന്റെ ജനപ്രതിനിധിയായി ഗ്രാമപഞ്ചായത്ത് മെമ്പർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒക്കെയായി പ്രവർത്തിച്ചിട്ടുള്ള ഒരാൾ എന്ന നിലയ്ക്ക് പ്രസ്ഥാനം എന്നിലൂടെ ഉദ്ദേശിക്കുന്നത് എന്താണ് ഇന്ന് മനസ്സിലാക്കിയാണ് ഞാൻ പ്രവർത്തിക്കുന്നത്. സംഘടനയുടെ നിയമവും നിർദ്ദേശവും ഉൾക്കൊണ്ട് മാത്രമേ ഇക്കഴിഞ്ഞ കാലങ്ങളിൽ ഒക്കെ ഞാൻ പ്രവർത്തിച്ചിട്ടുള്ളൂ . എംഎൽഎ ആയി വന്ന ശേഷവും ഞാൻ ആ രീതിയിൽ തന്നെയാണ് പ്രവർത്തിച്ചത്. അതിൽ കൂടുതലായി ഞാൻ ഒന്നും ഇതിൽ കാണുന്നില്ല.
Q : മെഡിക്കൽ കോളേജ് അപ്ഗ്രേഡേഷൻ 100% കൺഫേം ചെയ്തു കഴിഞ്ഞു . വയനാട് മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിന് തലേദിവസം കേളു ഏട്ടൻ തന്നെ ന്യൂസ് വയനാടിനോട് പറഞ്ഞത് അവിടേക്ക് വേണ്ട കാര്യങ്ങൾ എല്ലാം ഓൺ ട്രാക്കിലാണ്, 300 കോടിയുടെ പദ്ധതി ഉണ്ട്  എന്നാണ്.തൽക്കാലം ഞങ്ങൾ അത് വിശ്വസിച്ചോട്ടെ. ഇനി അടുത്തതായി എന്താണ് മാനന്തവാടിക്ക് വേണ്ടി  ചെയ്യാൻ ആഗ്രഹിക്കുന്നത് ?
Ans : ഇനി കേരളത്തിൽ ഇടതുപക്ഷ ഗവൺമെൻറ് വരികയും മാനന്തവാടിയിൽ ഞാൻ എംഎൽഎ ആയി വരുകയും ചെയ്തു കഴിഞ്ഞാൽ ഒട്ടേറെ ചെയ്യാനുണ്ട്.പ്രധാനമായും പദ്ധതികൾ കാർഷിക വയനാടിന് വേണ്ടിയുള്ളതാണ് കർഷകർക്ക് തൊഴിലും വരുമാനവും കിട്ടുന്ന പദ്ധതികൾ, തൊഴിൽ രഹിതരായ യുവാക്കൾക്ക് വേണ്ടിയുള്ള പദ്ധതികൾ ,ഇവ നടപ്പിൽ വരുത്തും. മാനന്തവാടിയിലെ ഗവൺമെൻറ് സംവിധാനങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരും. വയനാടിൻറെ ചരിത്ര പ്രാധാന്യം എല്ലാം ഉൾക്കൊള്ളുന്ന ഒരു ചരിത്ര മ്യൂസിയം മാനന്തവാടിയിൽ സ്ഥാപിക്കും. ഗ്രാമീണ റോഡുകൾ എല്ലാം എല്ലാം ഗതാഗത യോഗ്യമാക്കി തീർക്കും . ലൈഫ് ഭവന പദ്ധതിയുടെ ആനുകൂല്യങ്ങൾ എല്ലാവർക്കും കിട്ടാനുള്ള പദ്ധതികൾ ഒരുക്കും. എല്ലാ പട്ടിക വർഗ്ഗ കോളനികളിലേക്കും ഗതാഗത സൗകര്യം കുടിവെള്ള സൗകര്യം എന്നിവ ഉറപ്പാക്കും. പട്ടികവർഗ കുട്ടികളുടെ യുടെ വിദ്യാഭ്യാസ രംഗത്തു നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനുള്ള നടപടികൾ ആവിഷ്കരിക്കും. ഇങ്ങനെയുള്ള അടിസ്ഥാന വികസന പരമായ കാര്യങ്ങളാണ് ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ചിന്തിക്കുന്നത്. 
Q : സ്ത്രീ ശക്തീകരണം എന്ന വിഷയം എൽഡിഎഫ് മുന്നണിയിലും മാനന്തവാടി മണ്ഡലത്തിലും എത്ര അത്ര ഗൗരവമായി ചർച്ചയിൽ വരുന്നുണ്ട് വന്നിട്ടുണ്ട് ? . ഒരുതവണകൂടി എംഎൽഎ ആയി അധികാരത്തിലെത്തിയാൽ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി എന്തൊക്കെ പദ്ധതികൾ ആസൂത്രണം ചെയ്യും ?
Ans : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പാർലമെൻറ് സംവിധാനത്തിൽ വനിതകൾക്ക് ഒരുപാട് മുന്നേറ്റം   ഉണ്ടാക്കാനുള്ള സംവിധാനം നിലവിൽ ഉണ്ടല്ലോ? സംവരണത്തിന് അപ്പുറവും അവരെ ഉയർത്തിക്കൊണ്ടുവരാൻ  ഞങ്ങൾ ശ്രമിക്കുന്നു. ഇനി വിഭാവനം ചെയ്യുന്ന പദ്ധതികളിൽ പ്രോസസിംഗിന്റെ  ഭാഗമായി മുന്നിൽ നിൽക്കുക തീർച്ചയായും വനിതകൾ തന്നെയായിരിക്കും.
Q :  അങ്ങേയ്ക്ക് മുമ്പ് നിലവിലുണ്ടായിരുന്ന എംഎൽഎ ട്രൈബൽ മേഖലകളിലേക്ക് ചില പ്രത്യേക സമുദായങ്ങളെ എങ്കിലും ഊന്നൽ കൊടുത്തു , പക്ഷേ എംഎൽഎ ആയി വന്നതിനുശേഷം വികസനം എന്ന പേരു പറഞ്ഞ് റോഡിൻറെ പുറകെ പോയി , അതോടുകൂടി വയനാടിൻറെ ഉടമസ്ഥരായ  പട്ടികവർഗ്ഗ സമുദായക്കാരെ മറന്നു പോയി എന്നൊരു ഒരു എതിരാളി പക്ഷ ആരോപണമുണ്ടല്ലോ ? അത് നിഷേധിക്കുക തന്നെയല്ലേ ചെയ്യുന്നത് ? 
 Ans : ഞാൻ ഒരു പട്ടിക വർഗ്ഗ  സംവരണ മണ്ഡലത്തിൽ നിന്നും വന്ന ആളാണ് . എന്റെ കുടുംബത്തിലേക്ക് ഞാൻ ഒന്നും കൊണ്ടുപോയിട്ടില്ല . എന്റെ മക്കൾ ഒക്കെ വെൽ എജ്യൂക്കേറ്റഡ് ആണ് . എന്നിട്ടു പോലും ഞാനവരെ എവിടെയും തിരുകിക്കയറ്റിയിട്ടില്ല . കഴിഞ്ഞ സാമ്പത്തിക വർഷം മാനന്തവാടി മണ്ഡലത്തിൽ 9 പട്ടികവർഗ്ഗ കോളനികളെ അടിസ്ഥാന വികസനത്തിനായി പ്രത്യേകം തെരഞ്ഞെടുത്തിരുന്നു. ആ കോളനികൾക്ക് ഓരോ കോടി രൂപ അനുവദിച്ചു കൊണ്ട് അവിടങ്ങളിൽ റോഡ്, വീട്, സാംസ്കാരിക നിലയങ്ങൾ ഇവയൊക്കെ ഞങ്ങൾ  ക്രമീകരിച്ചിട്ടുണ്ട് . വീടില്ലാത്ത പട്ടിക വർഗ്ഗക്കാർക്ക് ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരം വീട് അനുവദിച്ചിട്ടുമുണ്ട് .ഞങ്ങൾ പട്ടിക വർഗ്ഗകാരെ തിരിഞ്ഞുനോക്കിയിട്ടില്ല  എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ് .
Q : സഖാവ് ഇ എം എസ് നമ്പൂതിരിപ്പാടിനോട് ഏതെങ്കിലുമൊരു ഒരു മാധ്യമ പ്രതിനിധി ഒരു ചോദ്യം ചോദിച്ചാൽ അ- അതെനിക്കറിയില്ല എന്നാണ് മറുപടിയെങ്കിൽ അദ്ദേഹത്തിന് അതിൽ എന്തൊക്കെയോ അറിയും എന്നാണ് അർത്ഥമാക്കിയിരുന്നത്. മനോരമ നമ്മളെ കുറിച്ച് നല്ലത് പറഞ്ഞെങ്കിൽ അതിൽ എന്തോ ഒരു ചതി ഉണ്ട് എന്നും ഇഎംഎസ് പറഞ്ഞിരുന്നു. പക്ഷേ , ഇന്നലത്തെ മലയാളമനോരമയുടെ സർവ്വേ ഫലത്തിൽ വയനാട്ടിൽ ഇടതുപക്ഷം തൂത്തുവാരുമെന്ന് പറയുന്നു . കേളു ഏട്ടനും എൽഡിഎഫും ഈ പ്രവചനം വിശ്വസിക്കുന്നുണ്ടോ ?
Ans : കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായി ഒരു പൊതുധാര രൂപപ്പെട്ടുവരുന്നു എന്നുള്ളത്  വസ്തുതയാണ് .നമുക്ക് അത് മറച്ചു വെക്കാൻ പറ്റില്ല . രാഷ്ട്രീയത്തിന് അതീതമായി ഇടതുപക്ഷ ഗവൺമെൻറ് തന്നെ അധികാരത്തിൽ വരണം എന്ന ഒരു പൊതുബോധം തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഇവിടെ രൂപപ്പെട്ടു വന്നിട്ടുണ്ട്. അതിൻറെ ഒരു മറുവശമാണ് പ്രതിപക്ഷത്തിന്റെ ശിഥിലീകരണം. ഇതൊക്കെ വച്ചുനോക്കുമ്പോൾ മനോരമയുടെ സർവ്വേ വെറും ഗിമ്മിക്ക് ആണ് എന്ന് പറയാൻ സാധിക്കുന്നില്ല.
Q : കോൺഗ്രസിന്റെ അപചയത്തിന് മറ്റൊരു പ്രശ്നം കൂടിയുണ്ട് എന്ന് മതേതര സ്വഭാവമുള്ള സംഘടനകൾക്കിടയിൽ വിലയിരുത്തപ്പെടുന്നു. അത് സംഘപരിവാര സംഘടനകൾക്ക് സുഗമ രാഷ്ട്രീയ ഒഴുകി നുള്ള എളുപ്പവഴി തുറക്കുക കൂടിയാണ് എന്ന് വിലയിരുത്തൽ ഉണ്ടായിട്ടുണ്ടല്ലോ ?
Ans : അതിനെപ്പറ്റി ഒക്കെ പറഞ്ഞാൽ എന്നാൽ പെട്ടെന്ന് ഒന്നും തീരും എന്ന് തോന്നുന്നില്ല. ഒരുപാട് പതിറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച പാരമ്പര്യമുള്ള പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് . ആ കോൺഗ്രസ് പാർട്ടി ഇന്ന് അധികാരത്തിലെത്താൻ ഏതു ഗിമ്മിക്കും കളിക്കുന്ന ഒരു അവസ്ഥയിൽ എത്തിച്ചേർന്നതായി  രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഭാവിയിൽ പ്രധാനമന്ത്രി ആകും എന്ന് പ്രതീക്ഷിക്കുന്ന ആൾ  പോയി കടലിൽ ചാടി കളിക്കുന്നു . കുറേപ്പേർ വെള്ളത്തിൽ കളിക്കുന്നു വേറെ കുറെ പേർ തല മൊട്ട അടിക്കുന്നു . ഇതൊക്കെ ജനങ്ങൾ വിലയിരുത്തുന്നുണ്ട് എന്നു മാത്രം ഓർമ്മിക്കുക. ഇതിൽ ഇത്രയേ പറയാനുള്ളൂ.
Q : മാനന്തവാടി മണ്ഡലത്തെ വിലയിരുത്തുന്ന ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നു: ഒരുപക്ഷേ സാക്ഷാൽ പിണറായി വിജയൻ പോലും ധർമ്മടത്ത് വിയർത്തേക്കാം , പക്ഷേ, ശ്രീ ഒ ആർ കേളു മാനന്തവാടി മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ചിട്ടുണ്ടാകും. എത്ര ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു ?
Ans :എനിക്ക് അങ്ങനെ അമിത ഭൂരിപക്ഷ പ്രതീക്ഷയൊന്നും ഇല്ല . എല്ലാം എൻറെ കൂടെയുള്ള പ്രവർത്തകരുടെ ആത്മാർത്ഥ പ്രവർത്തനങ്ങളുടെ ഭാഗമാണ്. കഴിഞ്ഞതവണ ഞാൻ ഈ മണ്ഡലത്തിന് ഒരു അപരിചിതൻ ആയിരുന്നു. എന്നിൽ വിശ്വാസമർപ്പിച്ച് അവർ എന്നെ ഏൽപ്പിച്ച  കാര്യങ്ങൾ നൂറു ശതമാനം ആത്മാർത്ഥതയോടെ എന്നെക്കൊണ്ട് ചെയ്യാൻ സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ  എൻറെ വോട്ടർമാർ ഒരിക്കൽ കൂടെ എന്നെ വിജയിപ്പിക്കുമെന്ന വിശ്വാസമാണ് എനിക്കുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *