March 29, 2024

നിരവധി ഗുണ്ടാ കേസുകളിൽ പ്രതിയായ കോടാലി ഷിജു അറസ്റ്റിൽ

0
Img 20211230 220643.jpg
പുൽപ്പള്ളി : നിരവധി ഗുണ്ടാ കേസുകളിൽ പ്രതിയായ പുൽപ്പള്ളി ദേവർദത്ത പുത്തൻ വീട്ടിൽ കോടാലി ഷിജു (44) വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ ആരംഭിച്ച 'ഓപ്പറേഷൻ കാവൽ ' ന്റെ ഭാഗമായാണ് അറസ്റ്റ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഇൻസ്‌പെക്ടറും സംഘവും പുൽപ്പള്ളിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റ, ബത്തേരി, കേണിച്ചിറ, പുൽപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിലായി വധശ്രമം, ആയുധം കൈവശം വെക്കൽ തുടങ്ങു 13 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. കുടുംബവഴക്കിനെ തുടർന്ന് മകളോടൊപ്പം കൽപ്പറ്റ ആലക്കൽ അപ്പാർട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഭാര്യ യെ ഇന്ന് പുലർച്ചെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ശേഷം കടന്നു കളയുകയും, തുടർന്ന് കർണാടകയിലേക്ക് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെയാണ് പ്രത്യേക പോലീസ് സംഘം പുൽപ്പള്ളിയിൽ വെച്ചു ഇയാളെ അറസ്റ്റ് ചെയ്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *