April 20, 2024

നൊസ്റ്റാൾജിക്ക് താഴെയങ്ങാടി വാട്ട്സ് ആപ്പ് സ്നേഹക്കൂട്ടായ്മയായി തലമുറകളുടെ സംഗമം

0
Img 20220411 083537.jpg
മാനന്തവാടി: സമന്വയ സംസ്കാരത്തിന്റെ സുഗന്ധം പേറുന്ന താഴെയങ്ങാടിയിലെ മൂന്ന് തലമുറകളുടെ സംഗമം വേറിട്ട അനുഭവമായി. നൊസ്റ്റാൾജിക്ക് താഴെയങ്ങാടി വാട്ട്സ് ആപ്പ് കൂട്ടായ്മയാണ് പാവന ഹാളിൽ വച്ച് നടന്ന ചടങ്ങ് സംഘടിപ്പിച്ചത്. പി. ഹരിഹരൻ മസ്‌ക്കറ്റിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിന് അഭിലാഷ്, സന്ദീപ് എസ്., രമേഷ്.കെ.കെ.,ശരത് ചന്ദ്രൻ , വിനീത സുമം, നമിത എന്നിവർ ചേർന്ന് തിരിതെളിയിച്ചു. കെ.കെ. ശിവദാസ് സ്വാഗതം ചെയ്തു. വിവിധ ഭാഷകളും സംസ്കാരവും ആചാരങ്ങളും പിൻപറ്റുന്ന ജനസമൂഹം വയനാടിന്റെ കരുത്തായി മാറിയതെങ്ങനെയെന്ന് പുതുതലമുറയെ പ്രേംജി പരിചയപ്പെടുത്തി. കാർത്തികേയൻ(ബാബാസ് ) ഡോ.രാധ (ജ്യോതി ഹോസ്പിറ്റൽ) ചേർന്ന് കേക്ക് മുറിച്ചു. വെങ്കിട്ടരാമൻ മാസ്റ്റർ, ശ്രീധരൻ, രാഘവൻ, കെ. വി. മുരളി ഊട്ടി, പുരുഷോത്തമൻ മൈസൂർ, ഡോ.വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. നാട്യരത്ന മനോജ് മാനന്തവാടി,ശിവേന്ദു എസ് മനോജ് എന്നിവർ വിഘ്നേശ്വര സ്തുതി അവതരിപ്പിച്ചു. മുതിർന്ന വ്യക്തികളെചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. മൺമറഞ്ഞു പോയ 70 പേരെ അനുസ്മരിച്ചു കൊണ്ടുള്ള പ്രത്യേക ചടങ്ങും നടന്നു.ഇന്ത്യയുടെ വി​വിധ ഭാഗങ്ങളിലും വിദേശത്തുമുള്ള താഴെയങ്ങാടിക്കാർ ഓൺലൈനിലൂടെ സംഗമത്തിൽ പങ്കുചേർന്നു. 
സംഗമ ഉപഹാരമായി എല്ലാവർക്കും ​വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഇഫ്താറും. സ്നേഹവിരുന്നും നടത്തിയാണ് സംഗമം കൊടിയിറങ്ങിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *