April 18, 2024

ബഫര്‍സോണ്‍: ആശങ്ക പരിഹരിക്കണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വനംമന്ത്രിക്ക് നിവേദനം നല്‍കി

0
Img 20220704 Wa00602.jpg
സുല്‍ത്താന്‍ബത്തേരി: വയനാട് ജില്ലയിലെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആശങ്ക പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വനം മന്ത്രി എ കെ ശശീന്ദ്രന് നിവേദനം നല്‍കി. രാജ്യത്തെ സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല (ഇക്കോ സെന്‍സിറ്റീവ് സോണ്‍) നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവ് വയനാട് ജില്ലയിലെയും നിരവധി ടൗണുകളേയും, ഒട്ടേറെ ഗ്രാമങ്ങളേയും വിനാശകരമായി ബാധിക്കും. നിലവിലുള്ള നിര്‍മാണ പ്രവൃത്തികള്‍ തുടരാമെങ്കിലും, അഞ്ച് മീറ്ററില്‍ കൂടുതല്‍ വീതിയുള്ള റോഡുകള്‍, നദികളില്‍ നിന്ന് പാറക്കല്ല്, മണല്‍, ചരല്‍ എന്നിവ വാരുന്നത് പാരിസ്ഥിതിക അനുമതി വാങ്ങിയും, നിലവിലുളള കെട്ടിടങ്ങളുടെയും, നിര്‍മാണത്തിലുള്ളവയുടെയും വിവരങ്ങള്‍ ശേഖരിച്ച് അതത് സംസ്ഥാനങ്ങളുടെ വനം മേധാവികള്‍ വഴി മൂന്നു മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളും നിര്‍മാണങ്ങളും അതാതു സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ അനുമതി വാങ്ങി തുടരാമെന്നും, ആറ് മാസത്തിനുള്ളില്‍ അനുമതി വാങ്ങണമെന്നും പറയുന്നുണ്ടെങ്കിലും അവ 2011 ഫെബ്രുവരി ഒമ്പതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറഞ്ഞിട്ടുളള നിരോധിത പ്രവര്‍ത്തനങ്ങള്‍ (ജൃീവശയശലേറ മരശേ്ശശേല)െ ആകരുത്. ക്വാറി, ഫാക്ടറി, മരമില്‍, ഇഷ്ടികകളങ്ങള്‍ തുടങ്ങിയവയാണ് നിരോധിത പ്രവര്‍ത്തനങ്ങളിലുള്ളത്, ഇളവ് പൊതുതാല്‍പര്യം മുന്‍നിര്‍ത്തി വനസംരക്ഷണവുമായി ബന്ധപ്പെട്ട് ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നീലഗിരിയിലെ പരേതനായ ടി.എന്‍.ഗോദവര്‍മന്‍ തിരുമുല്‍പാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയിരുന്ന ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. വയനാട്ടിലെ കര്‍ഷകരടക്കമുള്ള ആളുകള്‍ നിരന്തരം പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട് ജീവിതം ചോദ്യചിഹ്നമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം ഉത്തരവുകള്‍ ജനജീവിതം ദുരിതപൂര്‍ണമാക്കാനേ ഉപകരിക്കുകയുള്ളു. പരിസ്ഥിതി വിഷയത്തില്‍ സുപ്രീംകോടതി കോടതി നിയമ നിര്‍മാണം ഏറ്റെടുക്കുന്ന സാഹചര്യവും ഗൗരവമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ ജില്ലാപഞ്ചായത്തും, മണ്ഡലത്തിലെ നഗര സഭ ഗ്രാമ പഞ്ചായത്തുകളടക്കം ബര്‍സോണ്‍ വിധി പുനഃപരിശോധിക്കണമെന്ന് കാണിച്ച് പ്രത്യേക ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ത്ത് പ്രമേയം പാസാക്കിയിട്ടുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വനാതിര്‍ത്തികളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ മുളയരി, തേന്‍ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിച്ചും, വിപണനം നടത്തിയും ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നവരാണ്. ഇത്തരം കുടുംബങ്ങള്‍ക്ക് മേല്‍ വിധി വളരെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണുളളത്. ആയതിനാല്‍ അങ്ങയുടെ ഭാഗത്ത് നിന്ന വേണ്ട നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കി ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ എം എല്‍ എ ആവശ്യപ്പെടുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *