April 25, 2024

മെഡിസെപ്പ് പദ്ധതിയില്‍ മുഴുവന്‍ ആശുപത്രികളെയും ഉള്‍പ്പെടുത്തണം: കെ പി എസ് ടി എ

0
Img 20220721 184715.jpg
കല്‍പ്പറ്റ : ജൂലൈ ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബാധ്യതയായി മാറിയെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി .മെച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങളുള്ള ആശുപത്രികളൊന്നും പദ്ധതിയില്‍ എം പാനല്‍ ചെയ്യപ്പെട്ടിട്ടില്ല .എം പാനല്‍ ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രികളിലെ പ്രധാന ചികില്‍സാ വിഭാഗങ്ങളൊന്നും മെഡിസെപ്പിന്റെ പരിധിയില്‍ വരുന്നുമില്ല .സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരണം .ജീവനക്കാരില്‍ നിന്നും പ്രീമിയമായി വാങ്ങുന്ന തുകയുടെ വിനിയോഗത്തിലും അവ്യക്തത നിലനില്‍ക്കുന്നു .പ്രതിമാസം 500 രൂപ വീതം ഒരു വര്‍ഷം 6000 രൂപ ജീവനക്കാരില്‍ നിന്നും പിരിച്ചെടുക്കുമ്പോള്‍ 5664 രൂപ മാത്രമാണ് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ സര്‍ക്കാര്‍ അടയ്ക്കുന്നത് .ബാക്കിയുള്ള 336 രൂപ എങ്ങനെ വിനിയോഗിക്കുന്നുവെന്നതില്‍ വ്യക്തതയില്ല .ഭൂരിപക്ഷം ജീവനക്കാരും നിലവില്‍ ഏതെങ്കിലും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാണ്. വര്‍ഷങ്ങളായി പ്രീമിയം അടച്ചു വരുന്ന അത്തരം പദ്ധതികളില്‍ തുടരാനാണ് ജീവനക്കാര്‍ താല്പര്യപ്പെടുന്നത് .മെഡിസെപ്പ് പദ്ധതിയില്‍ നിര്‍ബന്ധമായും പ്രീമിയം പിരിച്ചെടുക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം .പദ്ധതിയില്‍ ചേരുന്നതിന് ജീവനക്കാര്‍ക്ക് ഓപ്ഷന്‍ അനുവദിക്കണം .അപാകതകള്‍ പരിഹരിച്ച് എല്ലാവര്‍ക്കും ഗുണകരമായ രീതിയില്‍ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിനു മുന്‍പില്‍ കെ പി എസ് ടി എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി എസ് ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു .ടി എന്‍ സജിന്‍ ,എം പ്രദീപ് കുമാര്‍, കെ കെ പ്രേമചന്ദ്രന്‍ ,ഷേര്‍ളി സെബാസ്റ്റ്യന്‍, ആല്‍ഫ്രഡ് ഫ്രെഡി, ടി അനൂപ് ,സി എം അബ്ദുള്‍ സലാം, ഷിജുകുടിലില്‍ ,വി പി പ്രേംദാസ് , ജോസ് മാത്യു, എം വി ബിനു ,ശ്രീജേഷ് ബി നായര്‍, ജിജോ കുര്യാക്കോസ് ,പി മുരളീ ദാസ് , സി കെ സേതു എന്നിവര്‍ പ്രസംഗിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *