April 19, 2024

പന്നി കർഷകരെ അനാഥമാക്കരുത്: ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി

0
Img 20220722 Wa00652.jpg
മാനന്തവാടി : വയനാട്ടിൽ ചെറുതും വലുതുമായ 300 ൽ പരം പന്നിഫാമുകൾ ഉണ്ട് ഈ ഫാമുകളിൽ 15000 ത്തിൽ അധികം പന്നികൾ നിലവിലുണ്ട് ആഫ്രിക്കൻ സ്വയൻ ഫീവർ എന്ന മഹാമാരി റിപ്പോർട്ട് ചെയ്യത സാഹചര്യത്തിൽ കർഷകർ വളരെ ഭീതിയിലും ആശങ്കയിലുമാണ് കാരണം മനുഷ്യരിലേക്കോ മറ്റു മൃഗങ്ങൾക്കോ ഈ രോഗം പടരുകയില്ലെങ്കിലും പന്നികളിൽ ഈ രോഗം വന്നാൽ 100 % മരണ നിരക്കാണ് ഉള്ളത് ഈ രോഗത്തിന് വാക്സിൻ ലഭ്യമല്ലാത്ത സാഹചര്യത്തിൽ കർഷകർ ലക്ഷകണക്കിന് രൂപ ബാങ്കിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുത്ത് കോവിഡിന്റെ തിരച്ചടികളിൽ നിന്നും കരകറനുള്ള അവസാന പ്രയത്നം ചെയ്യുമ്പോഴാണ് ഇങ്ങനെ ഒരു ഇടി തീ വാർത്ത കർഷകരുടെ മേൽ വന്ന് പതിക്കുന്നത് പ്രത്യക്ഷത്തിൽ രോഗം വന്ന വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതിന്റെ ഒപ്പം ഒരോ കുഴി കർഷകർക്കും കൂടി എടുക്കേണ്ടിവരും കാരണം കർഷകരുടെ ഏക ഉപജീവനമാർഗ്ഗം നിലക്കുമ്പോൾ മറ്റു ഗത്യന്തരമില്ലാതെ പന്നി കർഷകർ കൂട്ട ആത്മഹത്യ ചെയ്യേണ്ടിവരും ഇക്കാലമത്രയും നമ്മുടെ നാട് മാലിന്യമുക്തമാക്കുന്നതിൽ ഏറിയപങ്കും വഹിച്ചിരുന്ന ഒരുപറ്റം ജനത ഈ നാട്ടിൽ നിന്നും അപ്രത്യക്ഷരാക്കുന്ന സ്ഥിതിയാണ് ഈ മഹാമാരിയെ നിയന്ത്രിക്കാനുള്ള കർശന നടപടികളും അത് മൂലം കർഷകർക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടവും പരിഹരിക്കാനുള്ള മനുഷത്വപരമായ ശകതമായ നിലപാടുകൾ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകണഠ ഈ മഹാ മരിയെ നിയന്ത്രിക്കാൻ അന്യ സംസ്ഥാനങ്ങളിലും നിന്ന് വരുന്ന പന്നിയേയും പന്നിമാംസം അടക്കമുള്ള ഉത്പന്നങ്ങളെയും കർശനമായി കർണാടക തമിഴ് നാട് അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെയും മറ്റ് ഊട് വഴികളിലൂടെ വരുന്നത് തടയുന്നതിനുള്ള ചെക്കിംങ്ങുകൾ ശക്തമാക്കണം അന്യ സംസ്ഥാനത്തു നിന്ന് വന്ന പന്നികളിൽ നിന്നും അവിടെ നിന്നും കേരളത്തിലേക്ക് പന്നികളെയും പന്നി ഇറച്ചിയും കൊണ്ടുവരുന്ന വൻകിട കച്ചവടക്കാർ വഴിയാണ് ഇവിടെ രോഗമെത്തിയതെന്ന് കരുതുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും പന്നിയും പന്നി ഇറച്ചിയും ഇനിയെങ്കിലും വരുന്നില്ലെങ്കിൽ ഫാമുകളിൽ കൃത്യമായ ജൈവ സുരക്ഷ ഒരുക്കി ഒരു പരിധി വരെ ഈ രോഗത്തെ നിയന്ത്രിക്കാൻ കർഷകർക്ക് കഴിയും അതിനാൽ അതിന് വേണ്ടുന്ന കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ (എൽ .എസ് . എഫ് .എ ) )വയനാട് ജില്ലാ കമ്മിറ്റി .

അധികാരികളോട് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *