April 17, 2024

തൈറോയ്ഡ് ആസ്മ പ്രതിരോധ ക്യാമ്പ് നടത്തി

0
Img 20220728 Wa00102.jpg
വെള്ളമുണ്ട : വയനാട് നാഷണൽ ആയുഷ്മിഷന്റെയും വെള്ളമുണ്ട പഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ തൈറോയിഡ് ആസ്മ  അലർജി ക്യാമ്പ് ബുധനാഴ്ച വെള്ളമുണ്ട എട്ടേ നാലിൽ സംഘടിപ്പിച്ചു.ക്യാമ്പിൽ ,നൂറോളം പേർ പങ്കെടുത്തു. വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീർ 
കുനിങ്ങാരത്ത്   ക്യാമ്പു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിൽകുമാർ അധ്യക്ഷത വഹിച്ചു.എല്ലാ മാസവും വെള്ളമുണ്ട പഞ്ചായത്തിൽ ഹോമിയോ ക്യാമ്പുകൾ സംഘടിപ്പിക്കുവാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ള വിവരം അദ്ദേഹം അറിയിച്ചു. 
 വെള്ളമുണ്ട മെഡിക്കൽ ഓഫീസർ ഡോക്ടർ മനു വർഗീസ് സ്വാഗതം പറഞ്ഞു. തരുവണ, വരമ്പറ്റ എൻഎച്ച് എം മെഡിക്കൽ ഓഫീസർമാരായഡോ വിനീത ഡോ ലത എന്നിവർക്ക് ജനറൽ ക്യാമ്പും, നാഷണൽ മിഷൻ സ്പെഷ്യാലിറ്റി ഓ പി യിലെ 
 ഡോ സ്മിത ഡോ. ജുമാന എന്നിവർ തൈറോയ്ഡും ആസ്മ  സ്പെഷ്യൽ ഓ പി യും നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *