April 19, 2024

ഭൂസമരം രണ്ട് മാസം പിന്നിട്ടു:കൂട്ടിന് ദുരിതങ്ങൾ മാത്രം

0
Img 20220730 Wa00032.jpg
പു​ൽ​പ​ള്ളി: ആദിവാസി കുടുംബങ്ങൾ ഭൂമിക്കായുള്ള സമരം രണ്ട് മാസം പിന്നിട്ടു. മഴയും കാറ്റും വന്യമൃഗശല്യവും പ്രതിരോധിച്ചണ് നൂറ് കണക്കിന് ആദിവാസികൾ മരിയനാട് സമരം നടത്തുന്നത്
 ഇ​രു​ളം മ​രി​യ​നാ​ട് വ​ന​ഭൂ​മി​യി​ലാ​ണ് ര​ണ്ട് മാ​സ​ത്തോ​ള​മാ​യി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ സ​മ​ര​രം​ഗ​ത്തു​ള്ള​ത്.
മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ​തോ​ടെ കാ​ട്ടാ​ന​ശ​ല്യ​വും ഇ​വി​ടെ രൂ​ക്ഷ​മാ​ണ്. നി​ര​വ​ധി കു​ടി​ലു​ക​ൾ ആ​ന ത​ക​ർ​ത്തു. ഇ​തി​ന് പു​റ​മേ അ​ട്ട ശ​ല്യ​വും ദു​രി​തം വി​ത​ക്കു​ന്നു. കാ​പ്പി​ത്തോ​ട്ട​ത്തി​ന് ന​ടു​വി​ലാ​ണ് ഇ​ത്ര​യും കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത്.
തൊ​ട്ട​ടു​ത്ത​ടു​ത്താ​യാ​ണ് ഓ​രോ കു​ടി​ലും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ന​ക​ളും മ​റ്റും വ​രു​മ്പോ​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി​യാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഗോ​ത്ര​മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​ദി​വാ​സി​ക​ളും സ​മ​ര​ഭൂ​മി​യി​ൽ കു​ടി​ൽ​കെ​ട്ടി സ​മ​ര​മാ​രം​ഭി​ച്ചു. താ​ൽ​ക്കാ​ലി​ക​മാ​യു​ണ്ടാ​ക്കി​യ കു​ടി​ലു​ക​ളി​ലാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ഒ​റ്റ​പ്പെട്ടു കി​ട​ക്കു​ന്ന സ്​​ഥ​ല​മാ​യ​തി​നാ​ൽ കൂ​ലി​പ്പ​ണി​ക്കും മ​റ്റും പോ​കാ​നും ഇ​വ​ർ​ക്ക് ക​ഴി​യാ​താ​യി. പ​ല കു​ടും​ബ​ങ്ങ​ളും പ​ട്ടി​ണി​യി​ലാ​ണ്. ഭൂ​മി ല​ഭി​ക്കും വ​രെ സ​മ​ര​രം​ഗ​ത്ത് ഉ​റ​ച്ചു നി​ൽ​ക്കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *