April 18, 2024

സീറോ സൈബർ ക്രൈം’ ബോധവൽകരണ ക്ലാസ്സ് നടത്തി

0
Img 20220730 Wa00142.jpg
തരുവണ:അനുദിനം വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും പൗരന്മാർക്ക് സുരക്ഷയൊരുക്കാനുള്ള ബോധവത്കരണ പരിപാടിയും വ്യക്തിഗത കൗൺസിലിംഗും ഉൾപ്പെടുന്ന വയനാട് ജില്ലാപഞ്ചായത്ത്  വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള  ''സീറോ  സൈബർ ക്രൈം'' പദ്ധതിയുടെ ഭാഗമായി തരുവണ ഹൈസ്കൂളിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു.സൈബർ അഭിഭാഷകൻ അഡ്വ.ജിജിൽ ജോസഫ് ക്ലസ്സെടുത്തു.ഷാഹിദ ബഷീർ,സിദീഖ്.കെ,അശോകൻ.സി,അബ്ദുൽ ഗനി.കെ 
ജോഷി കെ.ടി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *