March 29, 2024

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം കേരള മുസ്ലിം ജമാഅത്ത് കലക്ട്രേറ്റ് മാർച്ച് ചരിത്രമായി

0
Img 20220730 Wa00312.jpg

കൽപ്പറ്റ:മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത് കലക്റേറ്റിലേക്ക് നടത്തിയ മാർച്ചിൽ നൂറുക്കണക്കിന് മുസ്‌ലിം ജമാഅത്ത് ,എസ്.വൈ.എസ്, എസ്.എസ്.എഫ് പ്രവർത്തകർ അണിനിരന്നു. ക്രിമിനൽകേസിൽ കുറ്റവാളിയായ ഒരാളെ മജിസ്ട്രേറ്റ് പദവിയുള്ള കലക്ടർ സ്ഥാനത്ത് നിയമിച്ചത് ഒരു നിലക്കും അംഗീകരിയാനാവില്ലന്ന് മാർച്ച് ഉദ്ഘാനം ചെയ്ത മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ശറഫുദ്ദീൻ അഞ്ചാംപീടിക പറഞ്ഞു.ഐ.എ.എസ് ഓഫീസർമാരുടെ തസ്തിക നിശ്ചയിക്കുന്നത് സർക്കാറിന്റെ നയപരമായ തീരുമാനം തന്നെയാണ്.സർക്കാർ ഈതീരുമാനം പിൻവലിച്ചേ പറ്റൂ.രാജ്യത്തെ നിയമവ്യവസ്ഥ നിരന്തരം ലംഘിച്ച ഒരാളിൽനിന്ന് ആലപ്പുഴയിലെ ജനങ്ങൾക്ക് നീതിലഭിക്കുമെന്ന് ആർക്കാണ് ഉറപ്പ് നൽകാൻ കഴിയുക?അദ്ദേഹം ചോദിച്ചു.കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കെ.ഒ.അഹമദ് കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് 
പുറ്റാട് മുഹമ്മദലി സഖാഫി, എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സഈദ് ഇർഫാനി
അലവിസഅദി, പി ഉസ്മാൻ മുസ്ലിയാർ എന്നിവർ മാർച്ചിനെ അഭിവാദ്യം ചെയ്തു.എസ് വൈ എസ് 
ജില്ലാ സെക്രട്ടറി നൗഷാദ് കണ്ണോത്ത്മല സ്വാഗതവും കെ.എസ്.മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.ജില്ലാ നേതാക്കളായ 
വിഎസ് കെ തങ്ങൾ വെള്ളമുണ്ട, ഇ പി അബ്ദുല്ല സഖാഫി, അബ്ദുൽഅസീസ് മാക്കുറ്റി, നൗഫൽ പിലാക്കാവ്, അലവി സഅദി, സുലൈമാൻ സഅദി, ബഷീർ സഅദി, ജമാലുദ്ദീൻ സഅദി, നസീർ കോട്ടത്തറ, സി ടി അബ്ദു ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *