March 28, 2024

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്ന വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

0
Img 20220806 074754.jpg
  കൽപ്പറ്റ:പഠനത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി  കാഷ് അവാര്‍ഡ് നല്‍കുന്ന വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 
40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്.
ഡിഗ്രി/തത്തുല്യ കോഴ്സുകളില്‍ ആര്‍ട്ട്സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കും സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനം മാര്‍ക്കും പി.ജി/പ്രൊഫഷണല്‍ കോഴ്സുകളില്‍ 60 ശതമാനത്തിലധികവും മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 2021-22 അധ്യയന വര്‍ഷത്തെ മാര്‍ക്കാണ് പരിഗണിക്കുക. അപേക്ഷകര്‍ ആദ്യ അവസരത്തില്‍ തന്നെ പരീക്ഷകള്‍ വിജയിച്ചിരിക്കണം.
സുനീതി പോര്‍ട്ടല്‍ (suneethi.sjd.kerala.gov.in) വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി. സെപ്റ്റംബര്‍ 30.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *