April 19, 2024

ഐസൊലേഷന്‍ ബ്ലോക്ക് ശിലാസ്ഥാപനം നടത്തി

0
Img 20220806 Wa00442.jpg
പുല്‍പ്പളളി :പുല്‍പ്പളളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലയിലെ മൂന്നാമത്തെ ഐസൊലേഷന്‍ വാര്‍ഡാണ് പുല്‍പ്പളളിയിലേത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടും ഉള്‍പ്പെടുത്തി 1.79 കോടി രൂപ ചെലവഴിച്ചാണ് ഐസൊലേഷന്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. ജില്ലയില്‍ മൂന്നു നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. കല്‍പ്പറ്റയില്‍ മേപ്പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും മാനന്തവാടിയില്‍ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രിയിലുമാണ് മറ്റുളള ഐസൊലേഷേന്‍ വാര്‍ഡ് കെട്ടിടങ്ങള്‍.  
പുല്‍പ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിത്യാ ബിജുകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്സി ബെന്നി, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി ചന്ദ്രന്‍, നവകേരള കര്‍മ്മപദ്ധതി-ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ പി.എസ്. സുഷമ, പുല്‍പ്പള്ളി സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ കെ. പ്രഭാകരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. എച്ച്.എം.സി അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *