March 29, 2024

വൈദ്യുതി നിയമ ഭേദഗതി ബിൽ സേവ് കെഎസ്ഇബി ഫോറം പ്രതിഷേധിച്ചു

0
Img 20220808 Wa00372.jpg
കൽപ്പറ്റ: വൈദ്യുതി ഭേദഗതിബിൽ പാർലമെൻറിൽ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സേവ് കെഎസ്ഇബി ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനം നടത്തി . പാവപ്പെട്ടവർക്കും കർഷകർക്കും നിലവിൽ ലഭ്യമായി കൊണ്ടിരിക്കുന്ന കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി നിഷേധിക്കുന്ന തരത്തിലാണ് പുതിയ ഭേദഗതി ബിൽ പാർലമെൻറിൽ അവതരിപ്പിച്ചു പാസാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്. ക്രോസ് സബ്സിഡി സംവിധാനം പൂർണമായും ഇല്ലാതാക്കുന്ന ഭേദഗതി നിലവിൽ വന്നാൽ രാജ്യത്ത് വൈദ്യുതി വിതരണ രംഗം സ്വകാര്യ കുത്തക കമ്പനികൾ കയ്യടക്കുന്നതിനും അതുവഴി ദരിദ്ര വിഭാഗങ്ങൾക്കും മുൻഗണന വിഭാഗങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കും നൽകിക്കൊണ്ടിരിക്കുന്ന സബ്സിഡി ഇല്ലാതാകുന്ന സാഹചര്യം നിലവിൽ . ബില്ലിനെതിരെ ശക്തമായ തുടർ പ്രക്ഷോഭങ്ങളുമായി സംഘടനാ രംഗത്ത് വരുമെന്ന് സംഘടന അറിയിച്ചു . സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് ജീവനക്കാർ ജില്ലയിലും സമരപരിപാടികൾ നടത്തിയത് . പ്രതിഷേധ ധാർണ്ണയും സമ്മേളനവും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന ജോയിൻറ് സെക്രട്ടറി കെ എം ജംഹർ ഉദ്ഘാടനം ചെയ്തു.ബോബിൻ എം എം അധ്യക്ഷത വഹിച്ചു. എൽദൊ കെ ഫിലിപ്പ് അബ്ദുൽ അസീസ് സി കെ , കെ ആർ ജയേഷ് സതീഷ് എം കെ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *