March 29, 2024

മർച്ചന്റ് അസോസിയേഷൻ ഗോൾഡൻ ജുബിലി ഷോപ്പിംഗ് ഫെസ്റ്റ് ഉദ്ഘടനം ചെയ്തു

0
Img 20220809 Wa00882.jpg
ബത്തേരി: സുല്‍ത്താന്‍ ബത്തേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ഷോപ്പിംഗ് ഫെസ്റ്റ് വ്യാപാരി ദിനത്തില്‍ ബത്തേരി വ്യാപാരഭവനില്‍ വെച്ച് മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി. കെ രമേശന്‍ ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരിയും വ്യാപാരമേഖലയിലെ അനിശ്ചിതത്വത്തിന് അറുതിവരുത്തി സുല്‍ത്താന്‍ ബത്തേരി പട്ടണത്തെ ഒരു സ്വപ്നനഗരിയാക്കാന്‍ വ്യാപകമായ ഡിസ്‌കൗണ്ട് മേളകളും ലക്ഷങ്ങളുടെ കാര്‍,ബൈക്ക്,വിദേശയാത്ര,സ്വര്‍ണ്ണനാണയങ്ങള്‍ തുടങ്ങി ഒട്ടേറെ സമ്മാന പദ്ധതികളുമായിയാണ് വ്യാപാരോത്സവം നടത്തുന്നത്.സുല്‍ത്താന്‍ബത്തേരി വ്യാപാരികളുടെ മക്കളെ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ക്യാഷ് പ്രൈസും    മൊമെന്റോയും നല്‍കി ആദരിച്ചു. ധനുഷ് ഭീമ ജ്വല്ലറി,സത്താര്‍ വില്‍ട്ടണ്‍ റസ്റ്റോറന്റ്, സലിം ടിപി ബില്‍ഡ് വേര്‍, നിതിന്‍ ഷോപ്പ് റിക്‌സ്, ഖല്‍ദൂന്‍ ജൂബിലി, സെഞ്ചുറി ഫാഷന്‍, ലുലു വെഡിങ് സെന്റര്‍, വെല്‍മാര്‍ട്, ഡേ മാര്‍ട്ട്, കന്യകാ സാരീസ് മലബാര്‍ ഗോള്‍ഡ് കീര്‍ത്തി ഫ്രഷ്, സെവന്‍ ഡേയ്‌സ്,ഈ പ്ലാനറ്റ്, തുടങ്ങി ബത്തേരിയിലെ വ്യാപാര പ്രമുഖരും, സുല്‍ത്താന്‍ബത്തേരി മര്‍ച്ചന്‍ അസോസിയേഷന്‍ ഭാരവാഹികളായ സി.അബ്ദുല്‍ ഖാദര്‍, സാബു എബ്രഹാം, കെ.ആര്‍.അനില്‍കുമാര്‍, എം പി ഹംസ, ബിജു വര്‍ഗീസ്, ശ്രീജിത്ത് യുപി, യൂനുസ് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *