March 28, 2024

ഏജ് കെയർ സെന്റർ ഇന്റർനാഷണൽ യൂത്ത് ഡേ ദിനാചരണം നടത്തി

0
Img 20220813 072050.jpg
നടവയൽ: ഹെൽപേജ് ഇന്ത്യ നടവയൽ ഏജ് കെയർ സെന്റർ   ഇന്റർനാഷണൽ യൂത്ത് ഡേ ദിനാചരണം  നടത്തി. പുതുതലമുറയും വയോജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയും പ്രായമായവരെ യുവജനങ്ങൾ സംരക്ഷിക്കുകയും ചെയ്യുകയുമെന്ന  ആശയം ലോകത്തിനുപകർന്നു കൊടുക്കുക എന്നതായിരുന്നു ഈ ദിനത്തിന്റെ സന്ദേശം. ഇതിന്റെ ഭാഗമായി നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായി ഒപ്പ് ശേഖരണവും , പോസ്റ്റർ ഡിസൈൻ മൽസരവും നടത്തി. നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകനായ തോമസ് മാത്യു ,  മുഖ്യ പ്രഭാഷണം  നടത്തി. മെയ്ന്റനൻസ് ട്രിബ്യൂണലിലെ കൺസിലിയേഷൻ ഓഫീസറായ ,മേരി ഐമനച്ചിറ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സെന്റ് തോമസ് ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ മിനി എബ്രഹാം, ഹയർസെക്കൻഡറിയിലെ മറ്റ്  അധ്യാപകരായ മനോജ്, രജനി , ബിനോ, അർച്ചന, സജി സി.വി, സജി ജോസഫ്, സുനിൽ, സാബു , ഷാന്റോ , ടെറൻസ് , ഷിന്റോ ഹെൽ പേജ് ഇന്ത്യ കോഡിനേറ്റർ ബിൻസി ബിജു എന്നിവർ ആശംസകളർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *