April 25, 2024

പാട്ടു വഴിയിൽ പാട്ടായി മാറിയ ശിവ പ്രസാദ്

0
Img 20220813 Wa00192.jpg

റിപ്പോർട്ട് :ദീപാ ഷാജി പുൽപ്പള്ളി…
കോടതി വ്യവഹാരങ്ങളുടെ
വിരസതയിൽ നിന്നും ശിവപ്രസാദ് പാട്ടു വഴിയിലെത്തി പാട്ടായി മാറിയെന്ന് വേണം  പറയാൻ.
കൽപ്പറ്റ കോടതിയിൽ ജോലി ചെയ്യുമ്പോഴും നിരവധി ഗാനങ്ങളെഴുതി പ്രേക്ഷക ശ്രദ്ധ നേടിയെടുത്താണ് ശിവ പ്രസാദ് പാട്ടു സരണിയിൽ തുടരുന്നത്.പുൽപ്പള്ളി, ചന്ദ്രത്തിൽ ഗോപി-ലക്ഷ്മി ദമ്പതി കളുടെ മൂത്ത മകനായി 1980- ഫെബ്രുവരി – ഏഴിനാണ് ശിവപ്രസാദ് ജനനം.പുൽപ്പള്ളി വിജയാ ഹയർ സെക്കന്ററി സ്കൂൾ, 
വേലിയബം ദേവിവിലാസം സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ പഠനം.
സ്കൂൾ കാലഘട്ടത്തിൽ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പോന്നു ശിവ പ്രസാദ് . 
 പുൽപ്പള്ളി പഴശ്ശി രാജാ കോളേജിൽ പഠിക്കുന്ന വേളയിൽ ശിവ പ്രസാദ്. 
മനസ്സിൽ വിരിയുന്ന 
ഗാനമുകുളങ്ങൾ പാടി ധ്യാന നിരതനായി അവ മാറോടണച്ചു.
പിന്നീട് കല്പറ്റ കോടതി ജീവനക്കാരനായപ്പോൾ എത്സാ മീഡിയ മ്യൂസിക് സ്റ്റുഡിയോ ഉടമയും, മ്യൂസിക് ഡയറക്ടറുമായ ജോർജ് കോരയുമായി അഭേദ്യമായ ബന്ധം പുലർത്തിയത് സംഗീത വഴിയിൽ വഴിതിരിവായി.
ആ കൂട്ടുകെട്ട് 2016- മുതൽ ഗോത്ര ജനതയുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ശിവ പ്രസാദ് എഴുതിയ ഗാനങ്ങൾക്ക് ജോർജ് കോര സംഗീതം നൽകി, ഗോത്ര വർഗ്ഗ സംഗീതം അവരെ കൂടി ചേർത്ത് നിർത്തി അനേകം വേദികളിൽ ആടി തിമിർത്തു.
 പൊതു വേദിയിൽ അവസരം ലഭിക്കാതിരുന്ന കലാകാരൻമ്മാരെ കൊണ്ടും പാടിച്ചവർക്ക് 
അവസരം നൽകി.ശ്രദ്ധേയനായ ചായാഗ്രഹക് കൂടിയായ ശിവ പ്രസാദ് ആൽബങ്ങൾക്ക് ചിത്ര ശോഭ നൽകി.
അങ്ങനെ ശിവയുടെ ആശയങ്ങൾ കവിതകളാ യും, ഗാനങ്ങളായും, ആൽ ബങ്ങളായും നാൾക്കു നാൾ കരുത്തു പ്രാപിക്കാൻ തുടങ്ങി.അറുപതോളം ഗാനങ്ങൾ എഴുതിയതിൽ 15- എണ്ണം ആൽബങ്ങളായി എത്സാ മീഡിയ പുറത്തിറക്കി.
ശിവ പ്രസാദ് എഴുതി 
തയ്യാറാക്കിയ ഇതൾ, എന്നൂര്, കാക്കാത്തി, വചനം, കർഷകൻ, തലയിണ എന്നീ ആൽബങ്ങളാണ് ഏറെ ജനശ്രദ്ധ നേടിയെടുത്തത്.
എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ശിവ പ്രസാദ് എഴുതിയ ദേശഭക്തി ഗാനത്തിന്, ജോർജ് കോര മ്യൂസിക് പകർന്ന് അരിമുള എ. യു. പി സ്കൂളിലെ വിദ്യാർത്ഥികൾ ആലപിച്ച ആൽബമാണ് പുതിയയതായി പുറത്തിറങ്ങിയത്.
  ഇതിന്റെ ചായാഗ്രഹകനും ശിവ പ്രസാദാണ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *