March 29, 2024

ഗിയർ ബോക്സ് മോട്ടോർ മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു

0
Img 20220813 Wa00462.jpg
മീനങ്ങാടി : മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കൃഷ്ണഗിരി മട്ടപ്പാറയിലെ സി.ബി.എം. എൻറർപ്രൈസസ് എന്ന സ്ഥാപനത്തിലെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന എകദേശം മൂന്ന് ലക്ഷം രൂപ വില വരുന്ന ഗിയർബോക്സുകളും, മോട്ടോറുകളും മോഷണം ചെയ്ത് കൊണ്ടുപോയ കേസിലെ പ്രതികളെ മീനങ്ങാടി പോലീസ് സബ്ബ് ഇൻസ്പെക്ടർ  രാം കുമാറിൻ്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്‌തു.
 അമ്പലവയൽ ചീങ്ങേരി ആദിവാസി കോളനിയിലെ മധു സി.എ (32 ), സുരേഷ് സി.ബി (55 ), വിജിത്ത് കെ (26 ), അർജുൻ ബി (30 വ),  ബത്തേരി പഴുപ്പത്തൂർ തച്ചംകുന്നേൽ വീട്ടിൽ മുഹമ്മദാലി (43 ) എന്നിവരാണ് അറസ്റ്റ് ചെയ്തത്. 
ഇവരിൽ നിന്നും , മോഷണ സാധനങ്ങൾ കടത്താൻ ഉപയോഗിച്ച കെ എൽ -73-ഡി -2871 നമ്പറിലുള്ള ഗുഡ്സ് ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. എ.എസ്.ഐ മാത്യൂ കെ.റ്റി, എസ്.സി.പി.ഒ.മാരായ പ്രവീൺ കെ.എം,  ശിവദാസൻ സി.വി,  സുരേഷ് കുമാർ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *