ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം: എൻ ജി ഒ അസോസിയേഷൻ
കൽപറ്റ : രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ യഥാർത്ഥ പ്രതികളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് എൻ ജി ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ എ മുജീബിനെ പ്രതിയാക്കി കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ജി എസ് ഉമാശങ്കർ പറഞ്ഞു. കൽപ്പറ്റ പോലീസ് സ്റ്റേഷന്റെ മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി എം പി യുടെ പി എ രതീഷ് കുമാർ അസോസിയേഷന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. എൻ ജി ഒ യൂണിയന്റെ സമ്മർദ്ദങ്ങളുടെ ഭാഗമായാണ് എൻ ജി ഒ അസോസിയേഷൻ നേതാക്കൾ പ്രതികളാക്കപ്പെട്ടത്. നാളെ സംസ്ഥാന വ്യാപകമായി ജീവനക്കാർ പ്രതിഷേധിക്കും. കള്ളക്കേസിൽപ്പെടുത്തി അസോസിയേഷൻ നേതാക്കളുടെ ആത്മവീര്യം തകർക്കാമെന്ന് മോഹിക്കേണ്ടെന്നും ഉമാശങ്കർ പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗം ജോർജ്ജ് സെബാസ്റ്റ്യൻ, ജില്ലാ ഭാരവാഹികളായ പി ജെ ഷൈജു, പി പി ശശിധരക്കുറുപ്പ്, പി ടി സന്തോഷ്, ബെൻസി ജേക്കബ്, എൻ കെ സഫറുള്ള , അൻവർ സാദത്ത് , കെ സുബ്രഹ്മണ്യൻ, ജി പ്രവീൺ കുമാർ , എൻ അബ്ദുൾ ഗഫൂർ, കെ എച്ച് അഫ്സൽ, സെൻ ജെ അബ്രഹാം, കെ രമേഷ് , കെ ശ്രീനിവാസൻ, ഇ ടി രതീഷ്, എന്നിവർ പ്രസംഗിച്ചു.
Leave a Reply