April 20, 2024

ജനകീയ സമരസമിതി കൽപ്പറ്റ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ സത്യാഗ്രഹം സമരം നടത്തി

0
Img 20220823 155016.jpg
കൽപ്പറ്റ : ജനകീയ സമരസമിതി  കൽപ്പറ്റ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ സത്യാഗ്രഹം സമരം നടത്തി. പുൽപ്പള്ളി സഹകരണബാങ്ക് കൊള്ളയടിച്ച കെ.പി.സി.സി സെക്രട്ടറി കെ. കെ അബ്രഹാമിനെ അറസ്റ്റ് ചെയ്യുക,ബാങ്കിൽ വന്ന ക്രമക്കേടുകൾ സി.പി എം-കോൺഗ്രസ് അഴിമതി കൂട്ടുകെട്ടിനെതിരെ പ്രതിഷേധിക്കുക, പുൽപ്പള്ളി സഹകരണ ബാങ്ക് കൊള്ളയടിച്ചവരെ സംരക്ഷിക്കുന്ന ജോയിന്റ് രജിസ്ട്രാൾ നീതി പാലിക്കുക,
 കോടതി അലക്ഷ്യം നേരിടുന്ന ജെ. ആർ പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് നടത്തിയവർക്കെതിരെ സർച്ചാർജ് ഉത്തരവ് പുറത്തിറക്കുക.ബാങ്ക് കൊള്ള നടത്തിയ കോൺഗ്രസ് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി ശിക്ഷിക്കുക.ബാങ്ക് മുൻ പ്രസിഡണ്ട് കെ. കെ അബ്രഹാം ,രമാദേവി  ( സെക്രട്ടറി ), സജീവൻ കൊല്ലപ്പള്ളി  ( ബിനാമി ), പി. യു തോമസ് (ലോൺ സെക്ഷൻ മേധാവി )  എന്നിവർക്കെതിരെ നടപടി സ്വീകരിക്കുക. വായ്പാ തട്ടിപ്പിനിരയായ കർഷകർക്ക് നീതി നടത്തി കൊടുക്കുക.
ബാങ്കിലെ സി.പി.എം അഡ്മിനിസ്ട്രേറ്റീവ് ഭരണം അവസാനിപ്പിക്കുക.
 നിലവിൽ കോടികളുടെ അഴിമതി ഇനിയും കണ്ടെത്താൻ ഉള്ള സ്ഥിതിക്ക് അ സമഗ്ര അന്വേഷണം നടത്തുക,
എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പുൽപ്പള്ളിയിലെ ജനകീയ സംരക്ഷണ സമിതി  കൽപ്പറ്റ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തി.
 73 ദിവസങ്ങളായി പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുൻപിൽ ടെന്റ് കെട്ടി ബാങ്ക് ക്രമക്കേടിൽ നീതി നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് ജനകീയ സമരസമിതി  സമരമാരംഭിച്ചിട്ട്.
 കൽപ്പറ്റയിൽ നടന്ന സത്യാഗ്രഹ സമരത്തിൽ വി.കെ ചാക്കോ മാസ്റ്റർ സ്വാഗതമാശംസിച്ചു.
 കെ. വി പ്രകാശ് (സിപിഎം റെഡ് സ്റ്റാർ ജില്ല സെക്രട്ടറി)   സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. എൻ സത്യാ നന്ദൻ  മാഷ്, സി.ജി ജയപ്രകാശ്,ഷിബു, ദാനിയേൽ പറമ്പേ കാട്ടിൽ ( ജനകീയ സമരസമിതി ചെയർമാൻ) , സജി കള്ളി പറമ്പിൽ,പി.ആർ അജയകുമാർ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *