April 19, 2024

രാഹൂൽ ഗാന്ധി ഓഫീസ് ആക്രമണ കേസ്സിൽ സി.പി.എം മുഖം രക്ഷിക്കാൻ ഉള്ള ശ്രമം വിഫലമാകും:കോൺഗ്രസ്സ്

0
Img 20220825 Wa00402.jpg
കൽപ്പറ്റ : രാഹൂൽ ഗാന്ധി  എം.പിയുടെ ഓഫീസ് എസ്.എഫ്.ഐക്കാർ ആക്രമിച്ച സംഭവത്തിൽ ഏറെ പ്രതിരോധത്തിലായ സി.പി.എം മുഖം രക്ഷിക്കാനുള്ള വിഫല ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ഭരണാധികാരം ദുരുപയോഗം ചെയ്യുന്നത് നഗ്നമായ നിയമ ലംഘനമാണ്. മഹാത്മജിയുടെ ചിത്രം തകർത്ത നികൃഷ്ടമായ സംഭവത്തിൽ യഥാർത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് പകരം നിരപരാധികളായ ഓഫീസ് ജീവനക്കാരെയും കോൺഗ്രസ് പ്രവർത്തകരെയും കള്ളക്കേസെടുത്ത് പീഡിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ല. കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുക എന്ന അപഹാസ്യമായ നിലപാടാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പൊലീസിന്റെ ചുമതല കൂടി വഹിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ യും സി.പി.എം ഉന്നത നേതൃത്തത്തിന്റെനയും ഗൂഢാലോചനയുടെ ഫലമാണ് പോലീസിന്റെ‍ ഈ അന്യായ നടപടി. സംസ്ഥാന ഭരണ നേതൃത്വവും ഭരണകക്ഷി നേതൃത്വവും ഈ കാര്യത്തിൽ തുല്യ പങ്കാണ് വഹിക്കുന്നത്. ഈ കേസന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത്. കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ള കേസെടുത്ത ദിവസം ഡി.സി.സി പ്രസിഡണ്ടും എം.എൽ.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ഉൾപ്പടെ പോലീസ് സ്റ്റേഷനിൽ കുത്തിയിരുപ്പ് സമരം നടത്തിയപ്പോൾ സമരം അവസാനിപ്പിക്കുന്നതിന് ഞങ്ങൾ ഉന്നയിച്ച ആവശ്യങ്ങളായ എം.പി. ഓഫീസ് ആക്രമിച്ച മുഴുവൻ എസ്.എഫ്,ഐക്കാർക്കെതിരെയും കേസെടുക്കുക, എം.പി. ഓഫീസ് ആക്രമണത്തിന് കയ്യുംകെട്ടി നോക്കി നിന്ന് കൃത്യവിലോപം വരുത്തിയ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി എടുക്കുക, എം.പി. ലാഡ്സ് ഓഫീസ് ജീവനക്കാരായ അഗസ്റ്റിനെ എം.പി. ഓഫീസിൽ വെച്ച് മർദ്ദിച്ച് അവശനാക്കിയ എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്ത കേസെടുക്കുക എന്നിവ മൂന്ന് ദിവസത്തിനകം പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് സൂപ്രണ്ട് ഉറപ്പ് നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തും.
ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയമായ പകപോക്കലായതിനാൽ ഈ അന്വേഷണ സംഘത്തിൽ ഞങ്ങൾക്ക് വിശ്വാസമില്ലെന്നും നിക്ഷ്പക്ഷമായ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും എം.പി. ഓഫീസ് ആക്രമിച്ച മുഴുവൻ എസ്.എഫ്.ഐ ക്രിമിനലുകളെയും അറസ്റ്റ് ചെയ്യണമെന്നും ഞങ്ങൾ ആവശ്യം ഉന്നയിച്ചിരുന്നു. ഈ കാര്യങ്ങളിൽ മൂന്ന് ദിവസത്തിനകം പരിഹാരം കാണുമെന്ന് പറഞ്ഞ പോലീസ് വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി. പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ അഗസ്റ്റ് 27 ന് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാർച്ച് നടത്തും. മുൻ കെ.പി.സി.സി. പ്രസിഡണ്ട് കെ. മുരളീധരൻ എം.പി. മാർച്ച് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. വർക്കിങ് പ്രസിഡണ്ട് അഡ്വ: ടി. സിദ്ദിഖ് എം.എൽ.എ., കെ.പി.സി.സി. വൈസ് പ്രസിഡണ്ട് വി.ടി. ബൽറാം, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ: പി.എം. നിയാസ്, കെ.കെ. അബ്രഹാം, കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ കെ.എൽ പൗലോസ്, എ.ഐ.സി.സി അംഗം മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, കെ.വി. പോക്കർ ഹാജി, അഡ്വ: ടി.ജെ. ഐസക്ക്, അഡ്വ: എൻ.കെ. വർഗ്ഗീസ്, വി.എ. മജീദ് പി.പി. ആലി തുടങ്ങിയവർ നേതൃത്വം നൽകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *