March 29, 2024

പാലിയാണ കുടിവെള്ള പദ്ധതി സെപ്റ്റംബർ ഒന്നിന് കമ്മീഷൻ ചെയ്യും : പദ്ധതിക്കെതിരെ യു ഡി എഫ് സമരം നാടകമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്

0
Img 20220825 192947.jpg
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എടവക ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച  പാലിയാണ കുടിവെള്ള പദ്ധതി സെപ്റ്റംബര്‍ ഒന്നിന് കമ്മീഷന്‍ ചെയ്യും. പദ്ധതിക്കെതിരെ യു.ഡി.എഫ് നടത്തുന്ന സമരം രാഷ്ട്രീയ നാടകമെന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജനങ്ങളില്‍ നിന്ന് വര്‍ഷാവര്‍ഷം നികുതി പിരിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലയില്‍പ്പെട്ടതാണ് കുടിവെള്ള വിതരണമെന്നത് .എന്നാല്‍ പാലിയാണ പ്രദേശത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് തങ്ങളുടെ ഉത്തരവാദിത്വം കൃത്യമായി നിര്‍വ്വഹിക്കാതിരിരുന്നപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ് ബ്ലോക്ക് പഞ്ചായത്ത് ശ്രമിച്ചത്.  പദ്ധതി വിജയകരമായി പൂര്‍ത്തിയാകാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ തങ്ങളുടെ ജാള്യത മറക്കാന്‍ ബ്ലോക്ക് പഞ്ചായത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്  എടവക പഞ്ചായത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചില സമര നാടകങ്ങള്‍ നടത്തുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍എടവക ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ പ2005-2010 കാലയളവില്‍ ജില്ലാ പഞ്ചായത്ത് ഒരു കുടിവെള്ള  പദ്ധതി അനുവദിച്ചു.  2010-15 കാലയളവില്‍  പൂര്‍ത്തീകരിച്ച ഈ പദ്ധതി  ആദ്യകാലങ്ങളില്‍  ഗുണഭോക്തൃസമിതിയുടെ നേതൃത്വത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.എന്നാല്‍ പിന്നീട് കറന്റ് ബില്‍ അടയ്ക്കാതിരുന്നതിനാല്‍ കെ എസ് ഇ ബി വൈദ്യുതി വിച്ഛേദിച്ചു.ഇതിനിടയില്‍  ഈ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചുകൊണ്ട് ഇതേ ചാലിലൂടെ ജലനിധിയുടെ പൈപ്പും ഇടുന്ന സ്ഥിതിയുണ്ടായി. ഇതോടൊപ്പം ഈ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കും ജലനിധി  വഴി ഉടന്‍ തന്നെ വെള്ളം നല്‍കുമെന്ന് പറഞ്ഞ്  വലിയ തുക ഗുണഭോക്തൃവിഹിതവും ഇവരില്‍ നിന്നും വാങ്ങിയെടുത്തു.ഇതോടെയാണ് ഈ പദ്ധതി പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായത്.'
എന്നാല്‍ ജലനിധി വഴി   ഒരു തുള്ളി വെള്ളം പോലും  ഇവര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. കുടിവെള്ള ക്ഷാമം മൂലം പൊറുതിമുട്ടിയ ഈ പ്രദേശത്തുകാര്‍ക്ക് അന്ന് സി.പി.ഐ എം ന്റെ നേതൃത്വത്തിലാണ് കുടിവെള്ളം എത്തിച്ചുകൊടുത്തത്.ഈ സാഹചര്യത്തിലാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പാലയണ കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി 10ലക്ഷം രൂപ പുതുതായി  അനുവദിക്കുന്നത്.നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചു കൊണ്ടാണ് ഇതുവരേയും ഇതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നടന്നുവന്നത്. പദ്ധതിയുടെ തുടക്കം മുതല്‍ ഇത് തടസ്സപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുകയുണ്ടായി.ഇപ്പോള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ക്കിടയില്‍ പുകമറ സൃഷ്ടിക്കുകയാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ  കെ.വി.വിജോള്‍, പി.കല്യാണി, മെമ്പര്‍മാരായ രമ്യാ താരേഷ്, ഇന്ദിര പ്രേമചന്ദ്രന്‍, കമ്മിറ്റി ഭാരവാഹികളായ ഷിബു ആലനാല്‍,സജി മണിക്കാവില്‍ തുടങ്ങിയവര്‍
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *