April 24, 2024

അധ്യാപക സർവ്വീസ് സംഘടന സമര സമിതി കലക്ടറേറ്റ് മാർച്ച് നടത്തി

0
Img 20220826 090932.jpg
കൽപ്പറ്റ : സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും  കുടിശ്ശികയുള്ള ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, ഓണത്തിന് ഒരു മാസത്തെ ശമ്പളം പരിധിയില്ലാതെ ബോണസ്സ്  അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവ്വീസ് സംഘടന സമരസമിതി വയനാട് കലക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും സർക്കാർ ജീവനക്കാർക്ക് സമയബന്ധിതമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ കാലതാമസം വരുത്തുന്നതും അധ്യാപകരുടേയും ജീവനക്കാരുടേയും നിത്യജീവിതത്തെ ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എ. പ്രേംജിത്ത്, പി.എഫ്.സി.ടി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജിപ്സൺ വി പോൾ, കെ. ജി. ഒ. എഫ്. പ്രതിനിധി ജോഷി പി. ആർ, എ.കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോണി ജി.എം. എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. സമരസമിതി ജില്ലാ ചെയർമാൻ ടി. ഡി. സുനിൽ മോന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സമരസമിതി കൺവീനർ ശ്രീജിത്ത് വാകേരി സ്വാഗതവും ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.പി. ജയപ്രകാശ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *