April 26, 2024

സെര്‍വര്‍ തകരാറിൽ:ഇ-പോസ് മെഷീന്‍ പണിമുടക്കി റേഷന്‍വിതരണം മൂന്നാം ദിവസവും അവതാളത്തില്‍

0
Img 20220826 Wa00132.jpg
കൽപ്പറ്റ : സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് ഇ-പോസ് മെഷീന്‍ പണിമുടക്കി ജില്ലയിലെ റേഷന്‍വിതരണം മൂന്നാം ദിവസവും അവതാളത്തില്‍യതോടെ ജില്ലയിലെ റേഷന്‍വിതരണം മൂന്നാം ദിവസവും അവതാളത്തില്‍. അന്ത്യോദയ കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണവും തടസ്സപ്പെട്ടു. വെള്ള, നില കാര്‍ഡുകള്‍ക്ക് നിശ്ചയിച്ച സൗജന്യ പത്ത് കിലോ അരി നല്‍കുന്നതിനും വേണ്ടത്ര സ്റ്റോക്കില്ല. നിരവധി പേരാണ് റേഷന്‍ വാങ്ങാനാകാതെ തിരിച്ച് മടങ്ങിയത്.സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ആദ്യ ദിവസം തന്നെ ഓണക്കിറ്റ് വിതരണം മുടങ്ങിയിരുന്നു. സംസ്ഥാനതല വിതരണോദ്ഘാടനം തിങ്കളാഴ്ചയായിരുന്നെങ്കിലും മിക്കവാറും റേഷന്‍ കടകളില്‍ ചൊവ്വാഴ്ച മുതലാണ് കിറ്റ് കൊടുത്ത് തുടങ്ങിയത്. എന്നാല്‍, വിതരണം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ സെര്‍വര്‍ തകരാറിലായി. 23 മുതല്‍ സെപ്റ്റംബര്‍ ഏഴാം തീയതി വരെ വെള്ള, നീല കാര്‍ഡുകള്‍ക്ക് അഞ്ച് കിലോ പച്ചരിയും അഞ്ച് കിലോ പുഴുക്കലരിയുമായി 10 കിലോ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതും റേഷന്‍ കടകളില്‍ സ്റ്റോക്ക് കുറവാണ്. ഇതിന് പിന്നാലെയാണ് സര്‍വര്‍ തകരാറുകാരണം റേഷന്‍ വിതരണം ഓണക്കിറ്റും മുടങ്ങിയിരിക്കുന്നത്. 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡിനും 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡിനും 29, 30, 31 തീയതികളില്‍ നീല കാര്‍ഡിനും സെപ്റ്റംബര്‍ ഒന്ന് രണ്ട് മൂന്ന് തീയതികളില്‍ കാര്‍ഡിനുമാണ് ഓണക്കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി തുടര്‍ച്ചയായി സെര്‍വര്‍ തകരാറുകാരണമുള്ള കാലതാമസം കാരണം കിറ്റ് വിതരണം സാരമായി തന്നെ ബാധിക്കുമെന്നും സംഭവത്തില്‍ അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്നും, ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഷാജി യവനാകുളം പറഞ്ഞു.ഒരാള്‍ക്ക് റേഷന്‍ കൊടുക്കാന്‍ 10 മുതല്‍ 15 മിനിറ്റ് വരെ സമയമെടുക്കുന്നതായും രാവിലെ 11 മുതല്‍ 12വെരയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴുവെരയും സെര്‍വര്‍ നിശ്ചലാവസ്ഥയിലാണെന്നും റേഷന്‍ വ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. തിരക്ക് കൂടുന്നതോടെ വരും ദിവസങ്ങളില്‍ സെര്‍വര്‍ പ്രശ്നം ആവര്‍ത്തിക്കുമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആശങ്ക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *