March 29, 2024

സ്വാദിഖലി ശിഹാബ് തങ്ങൾ ജില്ലയുടെ മൂന്നാമത് ഖാസിയായി സ്ഥാനമേറ്റു

0
Img 20220826 Wa00402.jpg
കൽപ്പറ്റ : വയനാട് ജില്ലയുടെ ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു. ഇസ് ലാമിക നിയമങ്ങളനുസരിച്ച് വിധി പ്രഖ്യാപിക്കാനും വിശ്വാസ അനുഷ്ഠാന കർമങ്ങളിൽ തീർപ്പുകൽപ്പിക്കാനും അധികാരമുള്ളയാളാണ് ഖാസി. ജില്ലയുടെ മൂന്നാമത്തെ ഖാസിയായാണ് സാദിഖലി തങ്ങൾ ചുമതലയേറ്റത്. ജില്ലയിലെ എസ്.എം.എഫിന്റെ 25 പഞ്ചായത്ത് അംഗങ്ങൾ ചേർന്നന്നാണ് തങ്ങളെ ജില്ലയുടെ ഖാസിയായി സ്ഥാനാരോഹണം നടത്തിയത്. ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറി എം.എ മുഹമ്മദ് ജമാൽ സാദിഖലി തങ്ങളെ വേദിയിൽ സ്വീകരിച്ചു. വി. മൂസക്കോയ മുസ് ലിയാർ, കാഞ്ഞായി മമ്മൂട്ടി മുസ് ലിയാർ എന്നിവർ സാദിഖലി തങ്ങളെ തലപ്പാവണിയിച്ചു.
കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ കേന്ദ്ര കമ്മിറ്റി ജോ.സെക്രട്ടറി കൊയ്യോട് ഉമർ മുസ് ലിയാർ ഉദ്‌ഘാടനം ചെയ്തു. ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡണ്ട് ഡോ. ബഹാഉദ്ദീൻ നദ് വി കൂരിയാട് മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ആമുഖപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ കെ.ടി ഹംസ മുസ് ലിയാർ, അധ്യക്ഷനായി. സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ പ്രാർഥന നടത്തി.
ടി സിദ്ദീഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് സംസാരിച്ചു. എസ് മുഹമ്മദ് ദാരിമി, എം ഹസൻ മുസ് ലിയാർ, ഇബ്രാഹിം ഫൈസി വാളാട്, പോള ഇബ്രാഹിം ദാരിമി, കെ.കെ അഹ് മദ് ഹാജി, എം.എ മുഹമ്മദ് ബഷീർ, സി മമ്മുട്ടി, ടി മുഹമ്മദ്, റാശിദ് ഗസ്സാലി, 
സഈദ് ജിഫ് രി തങ്ങൾ, റസാഖ് കൽപ്പറ്റ, ശൗഖത്തലി വെള്ളമുണ്ട, പി. സൈനുൽ ആബിദ് ദാരിമി, പി.കെ അബൂബക്കർ, പി.പി അ യ്യൂബ്,
കെ.എ നാസർ മൗലവി, 
അബ്ദുല്ലത്തീഫ് വാഫി, 
അയ്യൂബ് മുട്ടിൽ,
ഹാരിസ് ബാഖവി കമ്പളക്കാട്, പയന്തോത്ത് മൂസ ഹാജി, അഡ്വ. കെ മൊയ്തു, അസീസ് കോറോം, കാഞ്ഞായി ഉസ്മാൻ, 
മൊയ്തീൻ കുട്ടി യമാനി, സയ്യിദ് സാബിത് തങ്ങൾ, 
കെ.വി.എസ് തങ്ങൾ,അലി ബ്രാൻ
സി. മൊയ്തീൻ കുട്ടി
സി. കുഞ്ഞബ്ദുള്ള
കെ.സി.കെ തങ്ങൾ, ജഅഫർ ഹൈത്തമി, പി.പി.എ കരീം തുടങ്ങിയവർ സംബന്ധിച്ചു. എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞ ചടങ്ങിന് ഇബ്രാഹിം ഫൈസി പേരാൽ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *