April 19, 2024

പുൽപ്പള്ളി സഹകരണ ബാങ്ക് അഴിമതിക്കാരെ ക്രിമിനൽ നടപടി എടുത്ത് ജയിലിലടക്കണം:ബി. ജെ.പി.

0
Img 20220901 Wa00052.jpg

കൽപ്പറ്റ : പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് – 8.34 കോടി രൂപയുടെ അഴിമതി നടത്തി സഹകാരികളെ വഞ്ചിച്ച മുൻ ബാങ്ക് പ്രസിഡണ്ട് കെ. കെ അബ്രഹാമിനെയും കൂട്ടാളികളെയും അഴിമതി നിരോധന നിയമപ്രകാരം ക്രിമനൽ നടപടിക്രമങ്ങൾ സ്വീകരിച്ച് ജയിലിലടക്കണമെന്ന് ബി.ജെ. പി ജില്ലാ പ്രസിഡണ്ട് ,കെ. പി . മധു അവിശ്യപ്പെട്ടു.തട്ടിപ്പ് നടത്തിയ പണം തിരിച്ച് പിടിക്കാൻ ഉത്തരവിറക്കിയതുകൊണ്ട് കാര്യമില്ലെന്നും സഹകരണ ബാങ്കുകളിൽ തട്ടിപ്പും അഴിമതിയും നടത്തുന്ന കാര്യത്തിൽ പരസ്പര സഹായ മുന്നണികളാണ്
എൽ.ഡി.എഫ് , യു. ഡി .എഫ് . മുന്നണികൾ അതു കൊണ്ട് ഇ.ഡി .  അന്വേഷണമാണ് വേണ്ടത്.
 സഹകാരികളുടെ വിയർപ്പാണ് സഹകരണ സ്ഥാപനങ്ങൾ അത് സംരക്ഷിക്കപ്പെടെണ്ടതാണ്.സംസ്ഥാന തലത്തിൽ ബി.ജെ. പി .സഹകരണ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലയിലും സമരപരിപാടിക്ക് രൂപം നൽകുമെന്നും ജില്ലാ പ്രസിഡണ്ട് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *