April 24, 2024

മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ കലക്ടറേറ്റ് ധർണ നടത്തി

0
Img 20221102 Wa00382.jpg
 കൽപ്പറ്റ : തോട്ടം തൊഴിലാളികളുടെ സേവനവേദന കരാറിന്റെ കാലാവധി കഴിഞ്ഞിട്ട് മാസങ്ങൾ ആയിട്ടും പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ കൂലി പുതുക്കി നിശ്ചയിക്കുന്നതിനു ചർച്ച നടത്താതെ തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങളുമായി മുൻപോട്ട് പോകുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടും ദിവസവേതനം 700 രൂപ ആക്കുക, 30 ദിവസത്തെ വേതനമായി ഗ്രാറ്റുവിറ്റി വർദ്ധിപ്പിക്കുക, നിയമപരമായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുക,ഭവന പദ്ധതികൾ നടപ്പിലാക്കുക,തോട്ടം തൊഴിലാളി മേഖലകളിൽ കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് തോട്ടം തൊഴിലാളികൾ വയനാട് ജില്ലാ കലക്ടറേറ്റ് മുന്നിലേക്ക് മാർച്ചും ധർണയും നടത്തിയത്. മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ എൻ ടി സി ജനറൽ സെക്രട്ടറി ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി.സി ദ്ധിഖ്.എംഎൽഎ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. കൂലി വർദ്ധന ഉടനെ നടപ്പിലാക്കി ഇല്ലെങ്കിൽ സെക്രട്ടറിയേറ്റ് പടിക്കലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി, ഒ ഭാസ്കരൻ, ശ്രീനിവാസൻ തൊവരിമല, ഗിരീഷ് കൽപ്പറ്റ, കെ കെ രാജേന്ദ്രൻ,മോഹൻദാസ് കോട്ടക്കൊല്ലി,ജോസ് പൊഴുതന, ടി.എ.മുഹമ്മദ്, ശശി അച്ചൂർ, രാധ രാമസ്വാമി, എൻ. കെ. സുകുമാരൻ, കോരിക്കൽ കൃഷ്ണൻ, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. രാജു ഹെജമാടി, ബാലൻ തോമരിമല,ശ്രീജിത്ത്‌ വേങ്ങത്തോട്, പ്രസാദ് സി. വി,ശശി തലപ്പുഴ,ഉണ്ണികൃഷ്ണൻ. എം. ജയകൃഷ്ണൻ, എം . ആർ. മണി, ഗംഗാധരൻ,എസ്. മുരുകേശൻ, ബഷീർ നെല്ലിമുണ്ട,ശരീഫ് കോട്ടനാട്, വിൻസെന്റ് നെടുമ്പാല, സുലൈമാൻ മുണ്ടക്കായ്, ഗഫൂർ പി. കെ., സമ്മദ് ടി. കെ, സുഭാഷ് തളിമല, ഐസക് കോളേരി,കാലിദാസൻ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news